തിരുവല്ല : കേരളത്തില്‍ താമസിച്ച് ജോലി ചെയ്ത് വരുന്ന അതിഥിതൊഴിലാളികളില്‍ ലഹരിയുടെ ഉപയോഗം തടയുന്നതിനായി മുഖ്യമന്ത്രിയുടെ നിര്‍ദ്ദേശ പ്രകാരം തൊഴില്‍ വകുപ്പ് രണ്ടാം ഘട്ട ലഹരിവിരുദ്ധ കാമ്പയിന് നടത്തി വരുന്നു. രണ്ടാം ഘട്ട കാമ്പയിന്റെ ജില്ലാതല ബോധവത്ക്കരണ ക്ലാസ് കുന്നന്താനം ഗ്രാമപഞ്ചായത്ത് കമ്മ്യൂണിറ്റി ഹാളില്‍ നടന്നു. ഡെപ്യൂട്ടി ലേബര്‍ ഓഫീസര്‍ എസ് സുരാജ് യോഗത്തിന് സ്വാഗതം ആശംസിച്ചു. കുന്നന്താനം ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ശ്രീദേവി സതീഷ് ബാബുവിന്റെ അധ്യക്ഷതയില്‍ ചേര്‍ന്ന യോഗം തിരുവല്ല എംഎല്‍എ മാത്യു ടി തോമസ് ഉദ്ഘാടനം ചെയ്തു.
അതിഥിതൊഴിലാളികളുടെ ക്ഷേമ കാര്യങ്ങളില്‍ സര്‍ക്കാര്‍ നല്കി വരുന്ന സഹായങ്ങള്‍ അദ്ദേഹം എടുത്തു പറഞ്ഞു. ലഹരി വിമുക്ത തൊഴില്‍ സംസ്ക്കാരം സൃഷ്ടിക്കുവാന്‍ അതിഥി തൊഴിലാളികളുടെ പൂര്‍ണ സഹകരണം ഉണ്ടാകണം. അതിനായി തൊഴില്‍ വകുപ്പ് നടത്തുന്ന ശ്രമങ്ങളെ എംഎല്‍എ അഭിനന്ദിച്ചു. ജില്ലയില്‍ ഏറ്റവും കൂടുതല്‍ അതിഥി തൊഴിലാളികള്‍ താമസിക്കുന്ന സ്ഥലം എന്ന നിലയില്‍ ഇതുപോലെയുള്ള ക്യാമ്പുകള്‍ സംഘടിപ്പിക്കുന്നതിന് പഞ്ചായത്തിന്റെ എല്ലാ സഹകരണങ്ങളും യോഗാധ്യക്ഷയായ പഞ്ചായത്ത് പ്രസിഡന്റ് ഉറപ്പ് നല്കി.
നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube
ലഹരി വിമുക്ത സന്ദേശം എക്സൈസ് തിരുവല്ല സര്‍ക്കിള്‍ ഇന്‍സ്പെക്ടര്‍ ബിജു വര്‍ഗ്ഗീസ് നല്കി. വിമുക്തി ജില്ലാ കോഡിനേറ്റര്‍ ജോസ് കളീക്കല്‍ ലഹരിയുടെ ഉപയോഗം മൂലമുണ്ടാകുന്ന ആരോഗ്യ സാമൂഹ്യ- പ്രശ്നങ്ങള്‍ വിശദമാക്കുന്ന ക്ലാസ് എടുത്തു. ആരോഗ്യപരമായും, വ്യക്തിപരമായുമുള്ള സുരക്ഷ സംബന്ധിക്കുന്ന വിശദമായ ബോധവത്ക്കരണ ക്ലാസ് തിരുവല്ല താലൂക്ക് ആശുപത്രി മെഡിക്കല്‍ ഓഫീസറും അനസ്ത്യേഷ്യസ്റ്റുമായ ഡോ. അതുല്‍ വിജയന് വിശദമായ ക്ലാസിലൂടെ അതിഥിതൊഴിലാളികള്‍ക്ക് പകര്‍ന്ന് നല്കി. ബ്ലോക്ക് പഞ്ചായത്ത് മെമ്പര്‍ സി എന്‍ മോഹനന് ജില്ലാ പഞ്ചായത്ത് മെമ്പര്‍ ലതാകുമാരി, മല്ലപ്പള്ളി അസിസ്റ്റന്റ് ലേബര്‍ ഓഫീസര്‍ ജി ഹരി തുടങ്ങിയവര്‍ പങ്കെടുത്തു. ക്യാമ്പില്‍ പങ്കെടുത്ത മുഴുവന്‍ തൊഴിലാളികളെയും അതിഥിപോര്ട്ടലില് ജില്ലാ ലേബര്‍ ഓഫീസില്‍ നിന്നും ജീവനക്കാരുടെ പ്രത്യേകസംഘം രജിസ്റ്റര്‍ ചെയ്തു.