ഇടുക്കി കാഞ്ചിയാറിൽ യുവതിയുടെ മൃതദേഹം കമ്പിളിപ്പുതപ്പിൽ പൊതിഞ്ഞ നിലയിൽ കട്ടിലിനടിയിൽ നിന്ന് കണ്ടെത്തി; യുവതിയുടെ ഭർത്താവിനെ കാണാതായത് ഇന്ന് മുതൽ

ഇടുക്കി : കട്ടപ്പന കാഞ്ചിയാറിൽ യുവതിയുടെ മൃതദേഹം കൊലപ്പെടുത്തി കമ്പിളിപ്പുതപ്പിൽ പൊതിഞ്ഞ നിലയിൽ കട്ടിലിനടിയിൽ നിന്ന് കണ്ടെത്തി. ഇന്ന് രാവിലെ മുതൽ യുവതിയുടെ ഭർത്താവിനെ കാണാനില്ലന്ന് പൊലീസ് അറിയിച്ചു. കാഞ്ചിയാർ പേഴുംകണ്ടത്തിൽ അനുമോളുടെ മൃതദേഹമാണ് വീടിന്റെ കട്ടിലിനടിയിൽ കമ്പിളി പുതപ്പിൽ പൊതിഞ്ഞ നിലയിൽ കണ്ടെത്തിയത്.

Advertisements

കാഞ്ചിയാർ പേഴുംകണ്ടത്തിലാണ് സ്ത്രീയെ തല്ലിക്കൊന്ന കട്ടിലിനടിയിൽ കമ്പിളിയിൽ പൊതിഞ്ഞ് വച്ച നിലയിൽ കണ്ടെത്തിയത്.  കൊല്ലപ്പെട്ട സ്ത്രീയുടെ ഭർത്താവിനെ ഇന്ന് രാവിലെ മുതൽ കാണാനില്ലായിരുന്നു. സ്ത്രീയെ  കാണാതെ വന്നതോടുകൂടി നാട്ടുകാർ നടത്തിയ തിരച്ചിലിലാണ് കട്ടിലിനടിയിൽ കമ്പിളിയിൽ പൊതിഞ്ഞ നിലയിൽ സ്ത്രീയുടെ ജഡം കണ്ടെത്തിയത്.


നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube

 കാഞ്ചിയാർ പള്ളിക്കവലയിൽ വിവിധ വ്യക്തികളുടെ പിക്കപ്പ് വാഹനം ഓടിച്ചു വന്നിരുന്ന ഡ്രൈവറാണ് കാണാതായ ബിജേഷ്. ഇന്ന് വൈകുന്നേരത്തോടുകൂടിയാണ് വീടിനു ഉമിൻ നിന്ന് സ്ത്രീയുടെ ജഡം കണ്ടെത്തിയത്. 

Hot Topics

Related Articles