സൗജന്യ പരിശീലനം
പത്തനംതിട്ട ജില്ലാ പഞ്ചായത്തിന്റെ 2022-23 വര്‍ഷത്തെ പദ്ധതിയായ ടോട്ടല്‍ സ്റ്റേഷന്‍ ഉപയോഗിച്ചുളള സര്‍വേയിംഗില്‍ ഐടിഐ സിവില്‍ / ഡിപ്ലോമ ഇന്‍ സിവില്‍ എഞ്ചിനീയറിംഗ് /ബി ടെക് സിവില്‍ യോഗ്യതയുളള 40 വയസില്‍ താഴെ പ്രായമുളള എസ് സി /ജനറല്‍ വിഭാഗത്തില്‍പെട്ട അഭ്യസ്ത വിദ്യരായ തൊഴില്‍ രഹിതര്‍ക്ക് ജില്ലാ മണ്ണ് സംരക്ഷണ ഓഫീസ് മുഖേന സൗജന്യ പരിശീലനം നല്‍കുന്നു. യോഗ്യതയുളളവരില്‍ നിന്നും അപേക്ഷകള്‍ ക്ഷണിച്ചു. അവസാന തീയതി മാര്‍ച്ച് 29. ഫോണ്‍ : 0468 2224070.
-----------------------------
ഡിപ്ലോമ ഇന്‍ യോഗിക് സയന്‍സ് ആന്റ് സ്പോര്‍ട്സ്
യോഗ കോഴ്സിന് അപേക്ഷിക്കാം
നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube
സ്‌കോള്‍ കേരളയില്‍ നാഷണല്‍ ആയുഷ് മിഷന്റെയും സംസ്ഥാന ആയുഷ്‌വകുപ്പിന്റെയുംഅംഗീകാരത്തോടെ ആരംഭിക്കുന്ന ഡിപ്ലോമ ഇന്‍ യോഗിക് സയന്‍സ് ആന്റ് സ്പോര്‍ട്സ്‌യോഗ കോഴ്സിന്റെ പ്രവേശനത്തിന് അപേക്ഷ ക്ഷണിച്ചു.പ്രവേശന യോഗ്യത – ഹയര്‍ സെക്കന്‍ഡറി /തത്തുല്യ കോഴ്സിലെ വിജയം.പ്രായപരിധി 17-50(പ്രവേശന വിജ്ഞാപന തീയതി അടിസ്ഥാനമാക്കിയാണ് പ്രായം കണക്കാക്കുക).പഠന മാധ്യമം-മലയാളം. പഠന രീതി – ബ്ലെന്‍ഡഡ് മോഡ് (ഓണ്‍ലൈന്‍/ഓഫ് ലൈന്‍) കോഴ്സ് കാലാവധി ഒരു വര്‍ഷം (440 മണിക്കൂര്‍). കോഴ്സ് ഫീസ് -12000, പ്രവേശന ഫീസ് -500. പിഴ കൂടാതെ ഏപ്രില്‍ 10 വരെയും 100 രൂപ പിഴയോടെ ഏപ്രില്‍ 20 വരെയും ഫീസ് അടച്ച് www.scolekerala.org എന്ന വെബ് സൈറ്റ് മുഖേന ഓണ്‍ ലൈനായി രജിസ്ട്രേഷന്‍ നടത്താം. ഫോണ്‍ : 0471 2342950, 2342271.
-----------------------------
തൊഴിലധിഷ്ഠിത കോഴ്സുകള്‍ക്ക് സൗജന്യ പരിശീലനം
കെല്‍ട്രോണിന്റെ പത്തനംതിട്ട ജില്ലയിലുളള മല്ലപ്പള്ളി, അടൂര്‍ നോളജ് സെന്ററുകളില്‍ ആരംഭിക്കുന്ന വിവിധ തൊഴിലധിഷ്ഠിത കോഴ്സുകളിലേക്ക് സൗജന്യ അഡ്മിഷന്‍ നേടുന്നതിന് പട്ടികജാതി വിഭാഗം യുവതി യുവാക്കളില്‍ നിന്നും അപേക്ഷ ക്ഷണിച്ചു.
കെല്‍ട്രോണ്‍ സര്‍ട്ടിഫൈഡ് ഇലക്ട്രോണിക്സ് ആന്റ് ഹാര്‍ഡ് വെയര്‍ സര്‍വീസ് ടെക്നീഷ്യന്‍ -കോഴ്സിന് എസ് എസ് എല്‍ സി യോഗ്യത. കോഴ്സ് കാലാവധി നാല് മാസം.അഡ്വാന്‍സ് ഡിപ്ലോമ ഇന്‍ ഐറ്റി എനാബിള്‍ഡ് സര്‍വീസ് ആന്റ് ബിപിഒ -പ്ലസ് ടു /വിഎച്ച് എസ് സി. കോഴ്സ് കാലാവധി ആറ് മാസം.കെല്‍ട്രോണ്‍ സര്‍ട്ടിഫൈഡ് നെറ്റ് വര്‍ക്കിംഗ് പ്രൊഫഷണല്‍ -പ്ലസ് ടു /വിഎച്ച് എസ് സി. കോഴ്സ് കാലാവധി ആറ് മാസം.അഡ്വാന്‍സ് ഡിപ്ലോമ ഇന്‍ വെബ് ആപ്ലിക്കേഷന്‍ യൂസിംഗ് ഫ്രീ ആന്റ് ഓപ്പണ്‍ സോഴ്സ് പ്ലാറ്റ്ഫോം -പ്ലസ് ടു /വിഎച്ച് എസ് സി. കോഴ്സ് കാലാവധി ആറ് മാസം.സര്‍ട്ടിഫിക്കറ്റ് ഓഫ് പ്രൊഫഷണല്‍ എക്സലന്‍സ് യൂത്ത് എംപ്ലോയബിലിറ്റി സ്‌കില്‍ ട്രെയിനിംഗ് കോഴ്സിന് എസ് എസ് എല്‍ സി യോഗ്യത. കോഴ്സ് കാലാവധി മൂന്ന് മാസം.താത്പര്യമുളളവര്‍ യോഗ്യത തെളിയിക്കുന്ന സര്‍ട്ടിഫിക്കറ്റുകളുമായി നേരിട്ട് ഹാജരകാണം. ഫോണ്‍ : 0469 2785525 (മല്ലപ്പള്ളി)0473 4229998 (അടൂര്‍) ഹെല്‍പ്പ്ലൈന്‍ നമ്പര്‍ : 9188665545.
-----------------------------
സീറ്റൊഴിവ്
ചെങ്ങന്നൂര്‍ ഗവണ്‍മെന്റ് ഐ.ടി.ഐയില്‍ ആരംഭിച്ച മൂന്നു മാസം ദൈര്‍ഘ്യമുള്ള അഡ്വാന്‍സ് സര്‍വേയിംഗ് എന്ന ഹ്രസ്വകാല കോഴ്സില്‍ ഒഴിവുള്ള സീറ്റുകളിലേക്ക് അപേക്ഷ ക്ഷണിച്ചു. സിവില്‍ എന്‍ജിനിയറിംഗില്‍ ബിരുദം/ ഡിപ്ലോമ അല്ലെങ്കില്‍ സര്‍വേയര്‍/ ഡ്രാഫ്റ്റ്സ്മാന്‍ സിവില്‍ ട്രേഡില്‍ നാഷണല്‍ ട്രേഡ് സര്‍ട്ടിഫിക്കറ്റ് ആണ് വിദ്യാഭ്യാസ യോഗ്യത. കോഴ്സ് ഫീസ് – 10,000 രൂപ. താത്പര്യമുള്ളവര്‍ ബന്ധപ്പെട്ട സര്‍ട്ടിഫിക്കറ്റുകളുമായി ഐ ടി ഐ യില്‍ നേരിട്ട് ഹാജരാകണം. ഫോണ്‍: 0479 2452210, 2953150 , 9446079191.