കന്യാകുമാരി :ചരിത്ര പ്രസിദ്ധമായ കൊല്ലൻകോട് തൂക്കം മാർച്ച് 25 നടക്കും. കന്യാകുമാരി ജില്ലയിലെ കൊല്ലൻകോട് ശ്രീ ഭദ്രകാളി ക്ഷേത്രത്തിലെ തൂക്ക മഹോത്സവം മാർച്ച് 16 ന് ആരംഭിച്ചു.
തെക്കൻ തിരുവിതാംകൂറിലെ ഏറ്റവും പ്രസിദ്ധമായ ഷേത്രമാണ് കൊല്ലൻകോട് ശ്രീ ഭദ്രകാളി ക്ഷേത്രം. മുടിപ്പുര എന്നാണ് ഈ ക്ഷേത്രം അറിയപ്പെടുന്നത്.
രണ്ടു മുടികളിൽ ദേവി സങ്കല്പം ഭദ്രയായും രുദ്രയായും കുടികൊള്ളുന്നു.
നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube
ഇവിടത്തെ പ്രധാനപ്പെട്ട നേർച്ചയാണ് പിള്ള തൂക്കം. കുട്ടികളില്ലാത്ത ദമ്പതികൾ ഒരു കുഞ്ഞിന് വേണ്ടി പ്രാത്ഥിക്കുകയും അങ്ങനെ ലഭിക്കുന്ന കുഞ്ഞിനെ ഇവിടെ തൂക്ക നേർച്ച നടത്തുകയും ചെയ്യുന്നു. കൂടാതെ സന്താനങ്ങളുടെ ആരോഗ്യത്തിനും ആയുസിനും വേണ്ടി പിള്ള തൂക്കം നേർച്ചയായി അമ്മക്ക് സമർപ്പിക്കുന്നു.
രണ്ടു തൂക്ക വില്ലോടുകൂടിയ രഥം ആണ് മറ്റൊരു സവിശേഷത. ഒരു പ്രാവശ്യം രഥം ക്ഷേത്രത്തിന് വലം വെയ്ക്കുമ്പോൾ നാല് കുഞ്ഞുങ്ങളെ തൂക്കക്കാർ അവരുടെ കരങ്ങളിൽ ഭദ്രമായി തൂക്കം നടത്തുന്നു.
ഇക്കൊല്ലം 1336 പിള്ള തൂക്കം നേർച്ചയായി സമർപ്പിക്കുന്നു. 25 ന് രാവിലെ 6 മണിക്ക് തൂക്കം ആരംഭിക്കും. തുക്കം തീരുന്നതോടെ ഉത്സവം കൊടിയിറങ്ങും.