പുതിയ വാട്ടർ പ്യൂരിഫയർ പാക്കറ്റ് പൊട്ടിക്കാതെ ഓഫീസിൽ ഭദ്രം: യാത്രകാർക്ക് കുടിവെള്ളമില്ല :
ലോക ജലദിനത്തിൽ ബസ് സ്റ്റാൻഡിൽ കുടിവെള്ള സംവിധാനമൊരുക്കി യൂത്ത് കോൺഗ്രസ്‌ പ്രതിഷേധം

തിരുവല്ല : കെ റ്റി ഡി എഫ് സി നിയന്ത്രണത്തിലുള്ള
തിരുവല്ല കെ എസ് ആർ റ്റി സി ബസ് സ്റ്റാൻഡിൽ മാസങ്ങളായി കുടിവെള്ള സംവിധാനം തകരാറിലാണ്. പുതിയ വാട്ടർ പ്യൂരിഫയർ അനുവദിച്ചത് എത്തിയെങ്കിലും കെ. റ്റി. ഡി. എഫ്. സി നിയന്ത്രണത്തിലുള്ള കെട്ടിടത്തിൽ സ്ഥാപിക്കാൻ അനുമതി നൽകാത്തത് കാരണം, യാത്രക്കാർ പണം മുടക്കി വെള്ളം കുടിക്കേണ്ടുന്ന സാഹചര്യമാണ്. യൂത്ത് കോൺഗ്രസ്‌ നേതൃത്വത്തിൽ
പരാതി നൽകിയിട്ടും യാതൊരു നടപടിയും സ്വീകരിക്കാത്ത സാഹചര്യത്തിൽ ലോക ജല ദിനത്തിൽ തിരുവല്ല നിയോജകമണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തിൽ താൽക്കാലിക കുടിവെള്ള സംവിധാനം ക്രമീകരിച്ചു പ്രതിഷേധിച്ചു. യൂത്ത് കോൺഗ്രസ്‌ സംസ്ഥാന ജനറൽ സെക്രട്ടറി റോബിൻ പരുമല ഉദ്ഘാടനം ചെയ്തു.

Advertisements

നിയോജകമണ്ഡലം പ്രസിഡന്റ്‌ അഭിലാഷ് വെട്ടിക്കാടൻ അധ്യക്ഷത വഹിച്ചു. ജില്ലാ വൈസ് പ്രസിഡന്റ്‌ ജിജോ ചെറിയാൻ, ജനറൽ സെക്രട്ടറി ബെൻസി അലക്സ്‌, ബെന്നി സ്‌കറിയ, മനോജ്‌ കവിയുർ, യൂത്ത് കോൺഗ്രസ്‌ ഭാരവാഹികളായ അമീർ ഷാ, സന്ദീപ് കുമാർ എം. എസ്, ലിജോ പുളിമ്പള്ളിൽ, ടോണി ഇട്ടി, ബ്ലെസ്സൻ പത്തിൽ, അശോക് കുമാർ, ബ്ലെസൻ പാലത്തിങ്കൽ, ജെറി കുളക്കാടൻ, മോൻസി വെൺപാല എന്നിവർ പ്രസംഗിച്ചു.

Hot Topics

Related Articles