തിരുവല്ല : ഇരവിപേരൂർ ഗ്രാമപഞ്ചായത്തിൽ ലോകജലദിനത്തോടനുബന്ധിച്ച് മഹാത്മാ ഗാന്ധി ദേശീയ ഗ്രാമീണ തൊഴിലുറപ്പ് പദ്ധതിയിൽ ഉൾപ്പെടുത്തി വാർഡ് 14 -ൽ നിർമ്മിച്ച കുളത്തിന്റെ ഉദ്ഘാടനം പഞ്ചായത്ത് പ്രസിഡന്റ് കെ ബി ശശിധരൻ പിള്ള നിർവഹിച്ചു. കോയിപ്രം ബ്ലോക്ക് മെമ്പർ എൻ എസ് രാജീവ് അധ്യക്ഷത വഹിച്ച യോഗത്തിൽ എൻആർഇജി അക്കൗണ്ടന്റ് എസ് സുരേഷ് സ്വാഗതം പറഞ്ഞു. ജലജീവന്‍ മിഷന്റെ കമ്മ്യൂണിറ്റി ഫെസിലിറ്റേറ്റർ മഞ്ജുഷ മോഹൻ, എൻആർഇജി എഇ
സുമം എന്നിവർ ആശംസ അറിയിച്ചു. തൊഴിലുറപ്പു തൊഴിലാളികൾ, ജീവനക്കാർ, മേറ്റുമാർ, ജനപ്രതിനിധികൾ, ഭൂ ഉടമ തങ്കപ്പൻ പാറയിൽ എന്നിവർ ഉദ്ഘാടനത്തിൽ പങ്കെടുത്തു. മേറ്റ് രജനി കൃതജ്ഞത അറിയിച്ചു.
Advertisements