കോട്ടയം :നഗരസഭയിൽ നാടകീയ സംഭവങ്ങൾ അധ്യക്ഷ സ്ഥാനം ഏറ്റെടുത്ത് ജോസ് പള്ളിക്കുന്നേൽ
ബഹളം മൂലം അടിയന്തര നഗരസഭ കൗൺസിൽ അലങ്കോലമായതോടെ യോഗം അവസാനിപ്പിച്ച് ചെയർപേഴ്സൺ ബിൻസി സെബാസ്റ്റ്യനും, വൈസ് ചെയർമാൻ ബി.ഗോപകുമാറും, ബിജെപി അംഗങ്ങളും, ഏതാനും യുഡിഎഫ് കൗൺസിലർമാരും അടിയന്തര കൗൺസിൽ യോഗത്തിൽ നിന്ന് ഇറങ്ങി പോയിരുന്നു.
നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube
20 പ്രതിപക്ഷ അംഗങ്ങൾ ഒപ്പിട്ടു നൽകിയതിനെ തുടർന്നാണ് കെട്ടിട നികുതിയുമായി ബന്ധപ്പെട്ട അടിയന്തര കൗൺസിൽ നടന്നത്.
ഇതേ തുടർന്ന് യോഗം തുടണമെന്ന് പ്രതിപക്ഷ അംഗങ്ങൾ ആവശ്യപ്പെട്ടതിനെ തുടർന്ന് ചട്ടപ്രകാരം നിലവിലുള്ള പ്രതിപക്ഷ അംഗവും, ആരോഗ്യ സ്റ്റാൻഡിംങ്ങ് കമ്മിറ്റി ചെയർമാനുമായ ജോസ് പളളിക്കുന്നേൽ അദ്ധ്യക്ഷ സ്ഥാനം ഏറ്റെടുക്കാൻ സെക്രട്ടറി ഇൻ ചാർജ്ജ് നിർദ്ദേശിക്കുകയായിരുന്നു.
തുടർന്നാണ് ജോസ് പള്ളിക്കുന്നേൽ ചെയർമാൻ സ്ഥാനത്ത് ഇരുന്ന് യോഗം തുടർന്നത്.
നഗരസഭാ ഉദ്യോഗസ്ഥരും യോഗത്തിൽ തുടർന്നു.
എന്നാൽ നഗരസഭ ചെയർ പേഴ്സൺ കസേരയിൽ ജോസ് പള്ളിക്കുന്നേൽ ഇരുന്നത് നഗരസഭ ഭരണത്തെ കുറിച്ചും, നഗരസഭ കാര്യങ്ങളെക്കുറിച്ചും ഉള്ള അജ്ഞാത കൊണ്ടാണെന്നു നഗരസഭ വൈസ് ചെയർമാൻ ബി ഗോപകുമാർ പറഞ്ഞു.
യു ഡി എഫിലെ എം പി സന്തോഷ് കുമാർ, സാബു മാത്യു, എം.എ ഷാജി, സിൻസി പാറയിൽ, ബിന്ദു സന്തോഷ് കുമാർ, ധന്യ ഗിരീഷ്, ലിസി മണിമല, ഷീനാ ബിനു, മോളിക്കുട്ടി സെബാസ്റ്റ്യൻ എന്നിവരാണ് പ്രതിപക്ഷത്തെ ജോസ് പളളിക്കുന്നിൽ നിയന്ത്രിച്ച കൗൺസിൽ യോഗത്തിൽ തുടർന്നത്.