പാലാ : മീനച്ചിൽ മൂലേത്തുണ്ടി കോളനി ഭാഗത്ത് ഓലിക്കൽ വീട്ടിൽ കുഞ്ഞപ്പൻ മകൻ മൂലേത്തുണ്ടി സാജൻ എന്ന് വിളിക്കുന്ന സാജൻ ജോർജ്ജ് (40) എന്നയാളെയാണ് കാപ്പാ നിയമപ്രകാരം കോട്ടയം ജില്ലയിൽ നിന്നും ആറുമാസത്തേക്ക് നാടുകടത്തിക്കൊണ്ട് ഉത്തരവായത്. ജില്ലാ പോലീസ് മേധാവി കെ.കാർത്തിക്കിന്റെ റിപ്പോർട്ടിന്റെ അടിസ്ഥാനത്തിലാണ് നടപടി. ഇയാൾ കഴിഞ്ഞ കുറെ വർഷങ്ങളായി പാലാ പോലീസ് സ്റ്റേഷനില്‍ അടിപിടി,കഞ്ചാവ്, തുടങ്ങിയ നിരവധി ക്രിമിനൽ കേസുകളിൽ പ്രതിയാണ്.
കൂടാതെ കുട്ടികള്‍ക്ക് കഞ്ചാവ് എത്തിച്ചു നല്‍കുന്നതിനും ഇയാള്‍ക്കെതിരെ കേസുകള്‍ നിലവിലുണ്ട്. ഇയാള്‍ നിരന്തരം ഇത്തരത്തില്‍ കുറ്റകൃത്യങ്ങളില്‍ ഏര്‍പ്പെടുന്നതിനെ തുടര്‍ന്നാണ് ഇയാള്‍ക്കെതിരെ കാപ്പാ നിയമ നടപടിക്ക് ശുപാര്‍ശ നല്‍കിയത്.
നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube
ജനങ്ങളുടെ സ്വൈര്യ ജീവിതത്തിന് തടസ്സം സൃഷ്ടിക്കുന്ന കുറ്റവാളികൾക്കെതിരെ ശക്തമായ നിയമ നടപടിയാണ് ജില്ലാ പോലീസ് സ്വീകരിച്ചു വരുന്നത്. തുടർന്നും ഇത്തരക്കാർക്കെതിരെ കാപ്പാ പോലുള്ള ശക്തമായ നിയമ നടപടികൾ സ്വീകരിക്കുമെന്നും ജില്ലാ പോലീസ് മേധാവി പറഞ്ഞു.