ഉഴവൂർ: റേഷൻ കടയിൽ എത്തിയ ഉപഭോക്താക്കൾ ഒന്ന് ഞെട്ടി. താങ്കൾ സ്ഥീരമായി എത്താറുള്ള റേഷൻ കടയിലെ പുതിയ വ്യാപാരിയെ കണ്ട്, കടയിൽ എത്തിയ ഉപഭോക്താക്കളുടെ റേഷൻ കാർഡ് വാങ്ങി ആവശ്യമായ സാധനങ്ങൾ രേഖപ്പെടുത്തി റേഷൻ കടയെ കുറിച്ച് പരാതികൾ ഉണ്ടോയെന്ന് അന്വേഷണം നടത്തി.
Advertisements
റേഷൻ കടകളിലെസ്ഥിതികൾ വിലയിരുത്തുവാൻ ആണ് കോട്ടയം ജില്ലാ കളക്ടർ ഡോ പി.കെ ജയശ്രീ എത്തിയത്. സംസ്ഥാന ഭക്ഷ്യസുരക്ഷാ – പൊതുവിതരണാ വകുപ്പിന്റെ നേതൃത്വത്തിൽ ജില്ലയിൽ നടക്കുന്ന പരിശോധനകളുടെ ഭാഗമായിരുന്നു കളക്ടറുടെ മിന്നൽ പരിശോധന