കൊച്ചി: രണ്ട് തവണ അര്‍ബുധത്തെയും കൊവിഡിനെയും അതിജീവിച്ച വ്യക്തിയാണ് ഇന്നസെൻ്റ്. കാന്‍സറിനെ ഇച്ഛാശക്തിയോടെയാണ് ഇന്നസെന്‍റ് നേരിട്ടത്. കാന്‍സര്‍ വാര്‍ഡിലെ ചിരി എന്ന പേരില്‍ അദ്ദേഹം ഒരു പുസ്‌തകവും എഴുതിയിട്ടുണ്ട്. ഗുരുതരമായ രോഗങ്ങള്‍ സ്ഥിരീകരിച്ച് കഴിഞ്ഞാല്‍ അതിനെ മറ്റുള്ളവരില്‍ നിന്ന് മറച്ചുവയ്‌ക്കാനാണ് പലരും ശ്രമിക്കുക. എന്നാല്‍ തനിക്ക് അര്‍ബുദമാണെന്ന് ഈ ലോകത്തോട് വിളിച്ചു പറയുകയും സധൈര്യത്തോടെ നേരിടാന്‍ മറ്റുള്ളവര്‍ക്ക് പ്രചോദനം നല്‍കുകയുമായിരുന്നു തന്‍റെ പുസ്‌തകത്തിലൂടെ അദ്ദേഹം. ഇത് പുറത്തു പറയാതിരിക്കാന്‍ താന്‍ ആരുടെയും മുതല്‍ കട്ടുകൊണ്ട് വന്നിട്ടില്ല എന്നായിരുന്നു മുൻപ് ഒരിക്കല്‍ രോഗത്തെ കുറിച്ച് അദ്ദേഹം പ്രതികരിച്ചത്.
മുന്‍ എംപി കൂടിയായിരുന്ന നടന്‍ കാന്‍സര്‍ രോഗികള്‍ക്ക് വേണ്ടിയും പ്രവര്‍ത്തിച്ചിരുന്നു. എംപി ആയിരുന്ന സമയത്ത് പാര്‍ട്ടിക്ക് നാല് വോട്ട് പിടിക്കാനല്ല താന്‍ ശ്രമിച്ചിരുന്നതെന്നും പകരം അഞ്ചിടത്ത് കാന്‍സര്‍ പരിശോധന സംവിധാനങ്ങള്‍ സ്ഥാപിച്ചെന്നുമാണ് ഇന്നസെന്‍റ് പറയുന്നത്.
നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube
അങ്കമാലി, ആലുവ, ചാലക്കുടി, പെരുമ്ബാവൂര്‍ എന്നീ സ്ഥലങ്ങളില്‍ മാമോഗ്രാം ചികിത്സ കേന്ദ്രം സ്ഥാപിക്കാന്‍ അദ്ദേഹം മുന്‍കൈ എടുത്തിരുന്നു.
തന്നെ ചികിത്സിച്ച ഡോക്‌ടര്‍ക്കും കാന്‍സര്‍ വന്നതിനെ കുറിച്ച് ഇന്നസെന്‍റ് മുമ്ബൊരിക്കല്‍ പറഞ്ഞിട്ടുണ്ട്. ‘ഞങ്ങളില്ലേ കൂടെ ധൈര്യമായിരിക്കൂ’ എന്ന് പറയുന്ന ലിസി ഡോക്‌ടര്‍ക്ക് അര്‍ബുദം ബാധിച്ചെന്ന് കേട്ടപ്പോള്‍ താന്‍ തളര്‍ന്ന് പോയെന്നും ചികിത്സിക്കുന്ന ഡോക്‌ടര്‍മാര്‍ കരഞ്ഞാല്‍ നമ്മളും തകര്‍ന്നു പോകുമെന്നും അദ്ദേഹം പറഞ്ഞിരുന്നു.
തനതായ അഭിനയ ശൈലി കൊണ്ട് മലയാള സിനിമയില്‍ ചിരപ്രതിഷ്ഠ നേടിയ നടനായിരുന്നു ഇന്നസെന്‍റ്. ഹാസ്യ നടന്‍ എന്നതിലുപരി നായകന്‍, വില്ലന്‍ തുടങ്ങിയ വേഷങ്ങളിലും തിളങ്ങിയ ഇന്നസെന്‍റ് എന്ന നടന് പകരം വെയ്ക്കാന്‍ മറ്റൊരു നടനില്ല എന്ന് നിസ്സംശയം പറയാം. 1972 ൽ പുറത്തിറങ്ങിയ നൃത്തശാലയാണ് ആദ്യ ചിത്രം. എന്നാൽ നിർമ്മാതാവ് എന്ന നിലയിലാണ് സിനിമയിൽ എത്തിയത്. സംവിധായകൻ മോഹൻ മുഖേനയാണ് സിനിമാ രംഗത്തു വരുന്നത്.
ഡേവിഡ് കാച്ചപ്പിള്ളിയുമായി ചേർന്ന് ശത്രു കംബൈൻസ് എന്ന സിനിമാ നിർമ്മാണ കമ്പനി തുടങ്ങി. ഈ ബാനറിൽ ഇളക്കങ്ങൾ, വിട പറയും മുൻപെ, ഓർമ്മക്കായ്, ലേഖയുടെ മരണം ഒരു ഫ്ലാഷ്ബാക്ക്, ഒരു കഥ ഒരു നുണക്കഥ തുടങ്ങിയ ചിത്രങ്ങള്‍ നിര്‍മ്മിച്ചു. പിൽക്കാലത്ത് ഹാസ്യനടനും സ്വഭാവനടനുമായി ശ്രദ്ധ പിടിച്ചുപറ്റി. സവിശേഷമായ ശരീരഭാഷയും തൃശൂർ ശൈലിയിലുള്ള സംഭാഷണവും ഇന്നസെൻറിന്റെ സവിശേഷതകളാണ്.
ഗജകേസരിയോഗം, റാംജിറാവു സ്പീക്കിംഗ്, ഡോക്ടർ പശുപതി, മാന്നാർ മത്തായി സ്പീക്കിംഗ്, പൊന്മുട്ടയിടുന്ന താറാവ്, കാബൂളിവാല, ദേവാസുരം തുടങ്ങിയവയാണ് ശ്രദ്ധേയ ചിത്രങ്ങള്‍. കേളി, കാതോട് കാതോരം തുടങ്ങിയ ചിത്രങ്ങളിലൂടെ വില്ലന്‍ വേഷവും തനിക്കിണങ്ങുമെന്ന് ഇന്നസെന്‍റ് തെളിയിച്ചു. 2009 ലെ മികച്ച നടനുള്ള ഫിലിം ക്രിട്ടിക്സ് അവാർഡ് ഇന്നസെന്റിന് ലഭിച്ചു. മികച്ച സഹനടനുള്ള സംസ്ഥാന സർക്കാർ അവാർഡും ഫിലിം ക്രിട്ടിക്സ് അവാർഡും ലഭിച്ചിട്ടുണ്ട്.
18 വർഷക്കാലം ചലച്ചിത്ര താരങ്ങളുടെ ,സംഘടനയായ അമ്മയുടെ പ്രസിഡന്‍റായിരുന്നു ഇന്നസെന്റ്. 2014 മേയിൽ നടന്ന ലോക്സഭാ തെരഞ്ഞെടുപ്പിൽ ഇടതുപക്ഷജനാധിപത്യ മുന്നണിയുടെ പിന്തുണയോടെ ചാലക്കുടി നിയോജകമണ്ഡലത്തിന്റെ പ്രതിനിധിയായി തെരഞ്ഞെടുക്കപ്പെട്ടു. 2013ല്‍ ഇന്നസെന്റിന് കാന്‍സര്‍ രോഗം പിടിപ്പെട്ടിരുന്നു. എന്നാല്‍ കൃത്യമായ ചികിത്സയിലൂടെ ഇന്നസെന്റ് ജീവിതത്തിലേക്ക് തിരിച്ചു വരുകയായിരുന്നു. തുടര്‍ന്ന് കാന്‍സര്‍ കാലത്തെ അനുഭവങ്ങളെക്കുറിച്ച് ”കാന്‍സര്‍ വാര്‍ഡിലെ ചിരി” എന്ന പുസ്തകം അദ്ദേഹം എഴുതിയിരുന്നു.
ദൈവത്തെ ശല്യപ്പെടുത്തരുത് എന്ന ഓര്‍ക്കുറിപ്പും, ഇന്നസെന്‍റിന്‍റെ ഓര്‍മ്മകളും, ആലീസിന്‍റെ പാചകവും, ഈ ലോകം അതിലൊരു ഇന്നസെന്‍റ്, ഞാന്‍ ഇന്നസെന്‍റ് – ആത്മകഥാ കുറിപ്പുകള്‍ തുടങ്ങിയവയും അദ്ദേഹത്തിന്‍റെ കൃതികളാണ്. പാച്ചുവും അത്ഭുതവിളക്കും എന്ന ചിത്രമാണ് ഇനി പുറത്തിറങ്ങാനുള്ളത്. ഫഹദ് ഫാസില്‍ നായകനായ ചിത്രം ഏപ്രിൽ 28 നാണ് റിലീസ് ചെയ്യുക.