കോട്ടയം: കോട്ടയം മുനിസിപ്പാലിറ്റിയെ കോർപ്പേറഷനായി ഉയർത്തണമെന്ന ആവശ്യം ഉന്നയിച്ചുള്ള നഗരസഭ ബജറ്റ് വൈസ് ചെയർമാൻ ബി. ഗോപകുമാർ അവതരിപ്പിച്ചു. ചെയർ പേഴ്സൺ ബിൻസി സെബാസ്റ്റ്യൻ അദ്ധ്യക്ഷത വഹിച്ചു.
⏺️ആരോഗ്യം ശുചിത്വം പ്ലാസ്റ്റിക് ടു ടവർ പദ്ധതി, തിരുനക്കര ബസ് ബേ കം ഓഫീസ് കം ഷോപ്പിംഗ് കോംപ്ലക്സ്, കഞ്ഞിക്കുഴി ബസ് ബേ കം ഷോപ്പിങ് കോംപ്ലക്സ്, പാക്കിൽ ഷോപ്പിങ് കോംപ്ലക്സ്, നെഹ്റു സ്റ്റേഡിയം – ഗ്രീൻ ഫീൽഡ് സ്റ്റേഡിയം നിർമ്മാണം തുടങ്ങിയവയ്ക്കായി ഡിപിആർ തയ്യാറാക്കാനും ബജറ്റിൽ നിർദ്ദേശം.
നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube
⏺️കോട്ടയം ടൗണിലെ ശാസ്ത്രീ റോഡ്, ഈരയിൽ കടവ്, മണിപ്പുഴ ഇടനാഴി എന്നിവയുടെ സൗന്ദര്യവൽക്കരണം.
⏺️നഗരസഭാ പരിധിയിൽ എല്ലായിടത്തും എൽഇഡി വഴിവിളക്കുകൾ.
⏺️കുടുംബശ്രീ പദ്ധതിയിലൂടെ കുള വാഴയിൽ നിന്ന് മൂല്യവർധിത ഉൽപ്പന്നങ്ങളുടെ നിർമ്മാണം
⏺️വിവിധ വാർഡുകളിലെ റോഡ് വികസനം
⏺️തരിശുരഹിത കോട്ടയം തുടങ്ങിവയാണ് പ്രധാന നിർദ്ദേശങ്ങൾ.
149 കോടി 11 ലക്ഷത്തി 52,080 രൂപ വരവും,
144 കോടി 77, ലക്ഷത്തി
29,002 രൂപ ചെലവും
4 കോടി 34 ലക്ഷത്തി 23078 രൂപ നിരക്കിയിരിപ്പും പ്രതീക്ഷിക്കുന്ന ബജറ്റാണ് അവതരിപ്പിച്ചിരിക്കുന്നത്.