സാമൂഹ്യ സുരക്ഷാ പെൻഷൻ അട്ടിമറിക്കുന്നു : കെ എസ് കെ ടി യു ഇരവിപേരൂരിൽ പോസ്റ്റ് ഓഫീസ് മാർച്ച് നടത്തി

തിരുവല്ല:
കെ എസ് കെ റ്റി യു
ഇരവിപേരൂർ ഏരിയാ കമ്മറ്റിയുടെ നേതൃത്വത്തിൽ ഇരവിപേരൂർ പോസ്റ്റ് ഓഫീസിലേക്ക് മാർച്ചും ധർണ്ണയും നടത്തി.
സാമൂഹ്യ സുരക്ഷാ പെൻഷൻ അട്ടിമറിക്കുന്ന
കേന്ദ്ര സർക്കാരിന്റെ നിലപാട് തിരുത്തുക, കർഷക തൊഴിലാളി പെൻഷന് കേന്ദ്ര വിഹിതം അനുവദിക്കുക, കേരളത്തോട് കാണിക്കുന്ന അവഗണന അവസാനിപ്പിക്കുക എന്നീ ആവശ്യങ്ങൾ ഉന്നയിച്ചാണ്
കെ എസ് കെ റ്റി യു വിന്റെ നേതൃത്വത്തിൽ ഇരവിപേരൂർ പോസ്റ്റ് ഓഫീസിലേക്ക് മാർച്ചും ധർണ്ണയും നടത്തിയത്. കെ എസ് കെ റ്റി യു ഏരിയാ പ്രസിഡൻ്റ് ഷിജു പി കുരുവിള യുടെ അദ്ധ്യക്ഷതയിൽ നടന്ന ധർണ്ണ ഏരിയാ സെക്രട്ടറി കെ സോമൻ ഉദ്ഘാടനം ചെയ്തു. ജില്ലാ കമ്മറ്റി അംഗം അമ്മിണി ജോൺ, ജയശ്രീ, പി ഗോപി , പൊന്നച്ചൻ , തോമസ് എന്നിവർ സംസാരിച്ചു.

Advertisements

Hot Topics

Related Articles