കോട്ടയം : ഏറ്റുമാനൂർ പാർലമെന്റ് മണ്ഡലത്തിലെ മുഴുവൻ പഞ്ചായത്തുകളിലെയും
ഭിന്നശേഷിക്കാർക്ക് സൗജന്യമായി ചലനസഹായികളും മറ്റു ഉപകരണങ്ങളും വിതരണം ചെയ്യുന്നതിന് ഗുണഭോക്താക്കാളെ തിരഞ്ഞെടുക്കുന്നതിനായി ക്യാമ്പ് സംഘടിപ്പിക്കുന്നു. ഏറ്റുമാനൂർ
ബ്ലോക്ക് പഞ്ചായത്തിന്റെ പരിധിയിൽ വരുന്ന അയ്മനം, അതിരമ്പുഴ, ആർപ്പൂക്കര
തിരുവാർപ്പ്, കുമരകം, നീണ്ടൂർ പഞ്ചായത്തുകളിലെയും ഏറ്റുമാനൂർ മുൻസിപ്പാലിറ്റികളിലെയും ഭിന്നശേഷിക്കാർക്കുള്ള ക്യാമ്പ് നവംബർ 26 രാവിലെ 9.30ന് അതിരമ്പുഴ സെന്റ് മേരീസ് പാരീഷ് ഹാളിൽ നടക്കും.
ക്യാമ്പ് തോമസ് ചാഴികാടൻ എം പി
ഉദ്ഘാടനം ചെയ്യും. മാനുഫാക്ചറിങ് കോർപറേഷൻ ഓഫ് ഇന്ത്യ (അലംകോ) യും
സാമൂഹ്യ നീതി വകുപ്പും ചേർന്നാണ് ക്യാമ്പ് സംഘടിപ്പിക്കുന്നത് . എം പിയും ജില്ലാ
കളക്ടറും ത്രിതല പഞ്ചായത്ത് പ്രതിനിധികളും സാമൂഹ്യ നീതി, ആരോഗ്യം ക്ഷേമം, ശിശു വികസനം തുടങ്ങിയ വകുപ്പുകളിലെ ഡോക്ടർമാരും ഉദ്യോഗസ്ഥരും അലിംകോയിലെ
ഉദ്യോഗസ്ഥരും ക്യാമ്പുകൾക്ക് നേതൃത്വം നൽകും. ക്യാമ്പിൽ പങ്കെടുക്കുവാൻ പേര്
രജിസ്റ്റർ ചെയ്യാത്തവർ തങ്ങളുടെ സ്ഥലത്തെ അംഗൻവാടി റ്റീച്ചറുടെ പക്കൽ പേര് രജിസ്റ്റ് ചെയ്ത് ഈ അവസരം പ്രയോജനപ്പെടുത്തണമെന്ന് ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ആര്യ രാജൻ
അറിയിച്ചു.കുമരകം, തിരുവാർപ്പ്, അയ്മനം പഞ്ചായത്തുകളിൽ ഉള്ളവർക്കായി 930, എ എം – 12 പി എം വരെ ക്യാമ്പ് നടക്കും.
നീണ്ടൂർ, അതിരമ്പുഴ, ആർപ്പൂക്കര പഞ്ചായത്തുകളിൽ ഉള്ളവർക്ക് 12 മുതൽ 3 വരെയാണ് സമയം ക്രമീകരിച്ചിരിക്കുന്നത്.
നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube
പങ്കെടുക്കുന്നവർ താഴെ പറയുന്ന രേഖകൾ ഹാജരാക്കണം.
- പാസ്സ്പോർട്ട് സൈസ്സ് ഫോട്ടോ
- ഡിസെബിലിറ്റി സർട്ടിഫിക്കറ്റ്
- ആധാർ കാർഡിന്റെ കോപ്പി
4.
റേഷൻ കാർഡിന്റെ കോപ്പി - വരുമാന സർട്ടിഫിക്കറ്റ്