ജില്ലാ കോൺഗ്രസ് കമ്മിറ്റിയുടെ നേതൃത്വത്തിൽ സണ്ണി കല്ലൂർ അനുസ്മരണം നടത്തി

കോട്ടയം:കെപിസിസി നിർവാഹക സമിതി അംഗവും മുൻ മുൻസിപ്പൽ ചെയർമാനും മുതിർന്ന നേതാവും ആയിരുന്ന സണ്ണി കല്ലൂരിൻ്റെ  മൂന്നാം  ചരമവാർഷിക ദിനത്തിൽ ഡിസിസി അനുസ്മരണ സമ്മേളനം നടത്തി. എല്ലാവരുടെയും മനസ്സിൽ ജീവിക്കുന്ന നേതാവായിരുന്നു സണ്ണി കല്ലൂർ എന് സമ്മേളനം ഉദ്ഘാടനം ചെയ്ത തിരുവഞ്ചൂർ രാധാകൃഷ്ണൻ എംഎൽഎ പറഞ്ഞു.

പ്രവർത്തകരെ കരുതുന്ന നേതാവായിരുന്നു സണ്ണി കല്ലൂർ എന്ന് യോഗത്തിൽ അധ്യക്ഷതവഹിച്ച ഡിസിസി പ്രസിഡണ്ട് നാട്ടകം സുരേഷ് പറഞ്ഞു.നേതാക്കളായ തോമസ് കല്ലാടൻ, ബിജു പുന്നത്താനം, എം.പി സന്തോഷ് കുമാർ, കുഞ്ഞ് ഇല്ലംപള്ളി, ജെ ജി പാലക്കലോടി, റ്റി.സി.റോയി, എസ് രാജീവ്, കെ.ജി ഹരിദാസ്, ജോബിൻ ജേക്കബ്, റ്റോം കോര, എസ്.ഗോപകുമാർ, റ്റിനോ കെ തോമസ്, സാബു മാത്യു, റൂബി ചാക്കൊ, നന്ദിയോട് ബഷീർ, അനീഷ് വരമ്പിനകം, ജിഷ ഡെന്നി, സിൻസി പാറേൽ മുതലായവർ സംസാരിച്ചു

Hot Topics

Related Articles