മീനച്ചിലാർ-മീനന്തറയാർ- കൊടൂരാർ പുനർ സംയോജന പദ്ധതി ; കാർഷിക പുനരുജ്ജീവന ജനകീയശില്പശാല സംഘടിപ്പിക്കും

കോട്ടയം : മീനച്ചിലാർ-മീനന്തറയാർ- കൊടൂരാർ പുനർ സംയോജന പദ്ധതിയുടെ ഭാഗമായി കാലാവസ്ഥാ വ്യതിയാനമടക്കമുള്ള പ്രശ്നങ്ങളിൽ കർഷകർ നേരിടുന്ന പ്രതിസന്ധികളുടേയും പശ്ചാത്തലത്തിൽ ജനകീയ കൂട്ടായ്മയുടെ നേതൃത്വത്തിൽ കോട്ടയത്ത് കാർഷിക പുനരുജ്ജീവന ജനകീയശില്പശാല സംഘടിപ്പിക്കുന്നു.

Advertisements

നവംബർ 27 ശനി വൈകുന്നേരം 3 മണിക്ക് കോട്ടയം ദർശന ഓഡിറ്റോറിയത്തിൽ നടക്കുന്ന ശില്പശാല കാർഷിക വികസന വകുപ്പുമന്ത്രി പി.പ്രസാദ് ഉദ്ഘാടനം ചെയ്യും.
ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് നിർമ്മല ജിമ്മി അധ്യക്ഷയാകും. ജില്ലാ കളക്ടർ ഡോ പി കെ ജയശ്രീ മുഖ്യ പ്രഭാഷണം നടത്തും.

Hot Topics

Related Articles