അതീവ ശ്രദ്ധയോടെ വേണം ഗ്യാസ് അടുപ്പുകള്‍ കൈകാര്യം ചെയ്യാന്‍. കൃത്യമായ ഇടവേളകളില്‍ ഗ്യാസ് ബര്‍ണര്‍ എത്രപേര്‍ വൃത്തിയാക്കുന്നുണ്ട്? ഗ്യാസ് ബര്‍ണര്‍ വൃത്തിയാക്കേണ്ടതും സിലിണ്ടറില്‍ നിന്ന് ബര്‍ണറിലേയ്ക്ക് ഗ്യാസ് എത്തിക്കുന്ന ട്യൂബ് കൃത്യമായ ഇടവേളകളില്‍ മാറ്റേണ്ടതും അത്യാവശ്യമാണ്. അല്ലെങ്കില്‍ അത് വലിയ അപകടങ്ങള്‍ക്ക് വരെ കാരണമായേക്കും.
എന്നാല്‍ എങ്ങനെയാണ് ?ഗ്യാസ് ബര്‍ണറുകള്‍ വൃത്തിയാക്കേണ്ടതെന്ന് പലര്‍ക്കും സംശയമാണ്. അതിന് ഒരു എളുപ്പ വഴി നോക്കാം. ഒരു പാത്രത്തില്‍ ഇളംചൂട് വെള്ളം എടുത്ത് ഇതിലേയ്ക്ക് കുറച്ച് വിനാഗിരി ചേര്‍ക്കണം. വിനാഗിരിയ്ക്ക് പകരം നാരങ്ങാനീരും ചേര്‍ക്കാം. അഴുക്ക് പുരണ്ട ബര്‍ണര്‍ ഈ വെള്ളത്തില്‍ ഇട്ടുവയ്ക്കാം.
നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube
ഇതിലേക്ക് നേരത്തെ നീര് പിഴിഞ്ഞെടുത്ത നാരങ്ങയുടെ തൊലി കൂടി ഇട്ടുവയ്ക്കാം.രാത്രമുഴുവനും ഇല്ലെങ്കിലും കുറഞ്ഞത് മൂന്ന് മണിക്കൂറെങ്കിലും ബര്‍ണറുകള്‍ ഈ വെള്ളത്തില്‍ മുങ്ങി കിടക്കണം. രാവിലെ ഈ ബര്‍ണറുകള്‍ സ്‌ക്രബര്‍ ഉപയോഗിച്ച് ഉരച്ച് കഴുകണം. ശേഷം സ്വല്‍പം ഡിഷ് വാഷിങ് ജെല്‍ ഉപയോഗിച്ചും കഴുകുക. നന്നായി കഴുകിയെടുത്ത ശേഷം തുണി ഉപയോഗിച്ച് തുടച്ചെടുക്കുന്നതോടെ ബര്‍ണറിലൂണ്ടായിരുന്ന കറയും അഴുക്കും പൂര്‍ണമായും അപ്രത്യക്ഷമാകും.