മുൻ ഇന്ത്യൻ ക്യാപ്റ്റൻ മഹേന്ദ്രസിംങ് ധോണിയ്ക്ക് പരിക്ക്; ചെന്നൈയ്ക്ക് വൻ തിരിച്ചടി 

അഹമ്മദാബാദ്: ഐപിഎല്‍ പോരാട്ടത്തിലെ ഉദ്ഘാടന മത്സരത്തില്‍ നാളെ നിലവിലെ ചാമ്ബ്യന്‍മാരായ ഗുജറാത്ത് ടൈറ്റന്‍സിനെ നേരിടാനിറങ്ങുന്ന ചെന്നൈ സൂപ്പര്‍ കിങ്സിന് കനത്ത തിരിച്ചടി. വെറ്ററന്‍ താരവും ക്യാപ്റ്റനുമായ എംഎസ് ധോനിക്ക് പരിക്കേറ്റതായി റിപ്പോര്‍ട്ടുകള്‍. പരിശീലനത്തിനിടെ ധോനിയുടെ കാല്‍മുട്ടിന് പരിക്കേറ്റെന്നാണ് റിപ്പോര്‍ട്ടുകള്‍ പറയുന്നത്. ഇതോടെ ക്യാപ്റ്റന്‍ നാളെ കളിക്കുന്ന കാര്യവും സംശയത്തിലായി. 

അതേസമയം നായകന് പരിക്കേറ്റതായുള്ള വാര്‍ത്തകളെ സംബന്ധിച്ച്‌ ടീം പ്രതികരിച്ചിട്ടില്ല. ഔദ്യോഗിക സ്ഥിരീകരണവും അവര്‍ നടത്തിയിട്ടില്ല. ഗുജറാത്ത് ഹോം പോരാട്ടത്തിലാണ് നാളെ ചെന്നൈയുമായി ഏറ്റുമുട്ടുന്നത്. 


നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube

ധോനി മാറി നില്‍ക്കണ്ടി വന്നാല്‍ ഇംഗ്ലണ്ട് ഓള്‍റൗണ്ടര്‍ ബെന്‍ സ്റ്റോക്സായിരിക്കും ചെന്നൈ ടീമിനെ നയിക്കുക. ഇടംകാലിനേറ്റ പരിക്ക് പൂര്‍ണമായി ഭേദമാകാത്തതിനാല്‍ ബെന്‍ സ്റ്റോക്സ് ബൗള്‍ ചെയ്യില്ലെന്ന് ടീം നേരത്തെ വ്യക്തമാക്കിയിരുന്നു. ബാറ്റിങിന് അദ്ദേഹം ഇറങ്ങും.  ലേലത്തില്‍ 16.25 കോടിക്കാണ് സ്റ്റോക്സിനെ ചെന്നൈ ഇത്തവണ ടീമിലെത്തിച്ചത്. നേരത്തെ രാജസ്ഥാന്‍ റോയല്‍സ് താരമായിരുന്നു സ്റ്റോക്സ്.

Hot Topics

Related Articles