കൊച്ചി: സോഷ്യല്‍ മീഡിയയില്‍ എല്ലാവരെയും വേദനിപ്പിച്ചു കൊണ്ടുള്ള ഒരു വീഡിയോ ആയിരുന്നു ന്യൂസിലാന്‍ഡില്‍ ജോലി ഉണ്ടായിരുന്ന ബൈജു രാജുവിന്റേത്. ഭാര്യയ്ക്കും ഭാര്യ വീട്ടുകാര്‍ക്കുമെതിരെ ഗുരുതര ആരോപണങ്ങള്‍ ഉന്നയിച്ച ശേഷം ബൈജു ഒരു ലോഡ്ജില്‍ ആത്മഹത്യ ചെയ്തു. ഇതുപോലെ ചതിയില്‍പ്പെട്ടെന്ന വെളിപ്പെടുത്തലുമായി ഖത്തറില്‍ നിന്നുള്ള സാബു സോമന്‍ എന്ന യുവാവിന്റെ വീഡിയോ കര്‍മ്മ ന്യൂസ് പുറത്തു വിട്ടു. 87 ലക്ഷവും, 110 പവന്‍ സ്വര്‍ണ്ണവും ആയി സാബു സോമന്റെ ഭാര്യ ഇദ്ദേഹത്തേ ഉപേക്ഷിച്ച് പോയി എന്നാണു വീഡിയോയില്‍ ഇയാള്‍ ആരോപിക്കുന്നത്.
സാബു സോമന് ഈ യുവതിയില്‍ 2 കുട്ടികള്‍ ഉണ്ട്. ഇപ്പോള്‍ ഖത്തറില്‍ തന്റെ പണിയും പോയി ജീവിക്കാന്‍ നിവര്‍ത്തിയില്ലാതെ അലയുകയാണെന്ന് യുവാവ് വെളിപ്പെടുത്തുന്നു.
നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube
ഇയാളുടെ വാക്കുകള്‍ ഇങ്ങനെ,
‘എനിക്ക് നാട്ടിലേക്ക് വരാന്‍ പോലും ആകുന്നില്ല. നാട്ടിലേക്ക് വന്നാല്‍ ഭാര്യ കാസര്‍ഗോഡ് മുതല്‍ തിരുവനന്തപുരം വരെ എല്ലായിടത്തും കേസും വാറണ്ടും ആക്കി വെച്ചിരിക്കുകയാണ്. സ്ത്രീ നിയമങ്ങള്‍ ഉപയോഗിച്ച് നാട്ടില്‍ കാലുകുത്താന്‍ ആകാത്ത വിധം ഭാര്യ തന്നെ കേരളത്തില്‍ കാലുകുത്താന്‍ ആകാത്ത വിധം പൂട്ടിയിരിക്കുന്നു. 87 ലക്ഷം രൂപയും 110 പവനും പോയത് മാത്രമല്ല ഞാന്‍ ഗള്‍ഫില്‍ ഉണ്ടാക്കിയ സമ്ബാദ്യവും ഭാര്യ കൊണ്ടുപോയി. പാവപ്പെട്ട വീട്ടില്‍ നിന്നും പാചകം ചെയ്യാന്‍ പാത്രങ്ങള്‍ പോലും ഇല്ലാത്ത സാഹചര്യത്തില്‍ ആണ് ആ പെണ്‍കുട്ടിയെ ഇഷ്ടം തോന്നി ഞാന്‍ കല്യാണം കഴിക്കുന്നത്. പിന്നീട് ആ വീട്ടുകാരെ സഹായിച്ച് രക്ഷപ്പെടുത്തി.
ഭാര്യയെ ഖത്തറിലേക്ക് കൊണ്ടുവന്നു. പ്ളാനിങ്ങ് എഞ്ചിനീയര്‍ ആയ ഞാന്‍ ഇതേ ജോലി ഭാര്യക്കും കിട്ടാന്‍ ഖത്തറില്‍ കൊണ്ടുവന്ന് അവളെ പഠിപ്പിച്ച് ജോലിയും വാങ്ങി കൊടുത്തു. എല്ലാം കഴിഞ്ഞപ്പോള്‍ ഭാര്യ എന്നെ ഉപേക്ഷിച്ചു. അവധിക്ക് നാട്ടില്‍ വന്നപ്പോള്‍ 2 മക്കളെയും കാണിക്കാം എന്ന് പറഞ്ഞ് ഭാര്യ വീട്ടുകാര്‍ വിളിപ്പിച്ച് വരുത്തി. മക്കളെ കാണാന്‍ എത്തിയ എന്നെ 30ഓളം പേരേ വെച്ച് തല്ലി. അടിച്ച് വീഴ്ത്തി മൃതപ്രായനാക്കി. തുടര്‍ന്ന്, എന്റെ ബാഗിലെ പാസ്പോര്‍ട്ട് എടുത്ത് നശിപ്പിച്ചു. പിന്നീട് കരുനാഗപ്പള്ളി സി.ഐ എന്റെ ദയനീയ അവസ്ഥ കണ്ട് ഒരാഴ്ച്ചക്കുള്ളില്‍ പുതിയ പാസ്പോര്‍ട്ടെടുത്ത് നല്കിയാണ് ഖത്തറിലേക്ക് മടങ്ങിയത്.’ സാബു കൂട്ടിച്ചേത്തു.
ഇപ്പോള്‍ ഖത്തറില്‍ തന്നെ ഇദ്ദേഹത്തിന്റെ ഭാര്യ പ്ളാനിങ്ങ് എഞ്ചീനീയര്‍ ആയി സൂപ്പറായി ജോലി ചെയ്യുന്നു. മക്കള്‍ ഭാര്യ വീട്ടുകാരുടെ കസ്റ്റഡിയില്‍ നാട്ടില്‍ ആണ് ഉള്ളത്. ജോലി ഇല്ലാതെ സാബു ഇപ്പോള്‍ ഖത്തറില്‍ നരകിക്കുന്നു എന്നാണ് അദ്ദേഹം പറയുന്നത്.