തിരുവല്ല : കാരുണ്യാ പെയിൻ ആൻഡ് പാലിയേറ്റീവ് കവിയൂർ സോണൽ കമ്മറ്റിയുടെ നേതൃത്വത്തിൽ കിടപ്പു രോഗികളെ പരിചരിക്കുന്നതിനായി
ടു വീലർ നേഴ്സിംഗ് കെയർ പദ്ധതി ഉദ്ഘാടനം ചെയ്തു.
കവിയൂർ കമ്മാളത്തകിടി ജംഗ്ഷനിൽ സോണൽ കമ്മിറ്റി പ്രസിഡന്റ് അജയൻ പി ടി യുടെ അദ്ധ്യക്ഷതയിൽ കൂടിയ യോഗം പി ആർ പി സി ഇരവിപേരൂർ ഏരിയ രക്ഷാധികാരി പി സി സുരേഷ് കുമാർ ഫ്ലാഗ് ഓഫ് ചെയ്തു.
സോണൽ സെക്രട്ടറി സുരേഷ് ബാബു പി സ്വാഗതവും, പഞ്ചായത്തംഗം സിന്ധു വി എസ് കൃതജ്ഞയും പറഞ്ഞു.
സോണൽ രക്ഷാധികാരി അഡ്വ. ജി രജിത് കുമാർ, സോണൽ കോർഡിനേറ്റർ ജോസഫ് ജോൺ, ജില്ലാ പഞ്ചായത്ത് അംഗം സി കെ ലതാകുമാരി, എൽസി സെക്രട്ടറി സതീഷ്, നേഴ്സ് ലിസിയമ്മ ആൽഫ്രഡ്, ആശാപ്രവർത്തകർ, സോണൽ കമ്മറ്റി അംഗങ്ങൾ പാലിയേറ്റീവ് വോളന്റിയർമാർ തുടങ്ങിയവർ പങ്കെടുത്തു.
കാരുണ്യാ പെയിൻ ആൻഡ് പാലിയേറ്റീവ് കവിയൂർ സോണൽ കമ്മറ്റി : ടു വീലർ നേഴ്സിംഗ് കെയർ പദ്ധതി ഉദ്ഘാടനം
Advertisements