വൈക്കം സത്യാഗ്രഹ ശതാബ്ദി സ്മാരക സമ്മേളനത്തിൽ വൈക്കം എം എൽ എ യെ അധ്യക്ഷയാക്കിയില്ല :  വൈക്കം എം എൽ എയ്ക്ക് അവഗണന : പ്രതിഷേധവുമായി സി പി ഐ നേതാവിന്റെ എഫ് ബി പോസ്റ്റ് 

വൈക്കം : സത്യാഗ്രഹ ശതാബ്ദി സ്മാരക സമ്മേളനത്തിൽ വൈക്കം എം എൽ എ യെ അധ്യക്ഷയാക്കാത്തതിനെച്ചൊല്ലി വിവാദം. വൈക്കം എം എൽ എയ്ക്ക് അവഗണന ഉണ്ടായതിൽ പ്രതിഷേധവുമായി സി പി ഐ നേതാവിന്റെ എഫ് ബി പോസ്റ്റ് പുറത്ത് വന്നതോടെയാണ് സംഭവം വിവാദമായത്. സി പി ഐ നേതാവും എ.ഐ.വൈ എഫ് മുൻ ജില്ലാ ഭാരവാഹിയുമായ പ്രശാന്ത് രാജന്റെ പോസ്റ്റാണ് ചർച്ചയായി മാറിയത്. സ്ഥലം എം.എൽ.എ ആയ സി കെ ആശയെ അധ്യക്ഷയാക്കാതെ മന്ത്രി വി.എൻ വാസവനെ അധ്യക്ഷനാക്കിയതാണ് പ്രതിഷേധത്തിനു ഇടയാക്കിയത്. 

Advertisements

പ്രശാന്ത് രാജന്റെ പോസ്റ്റ് – 


നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube

വഴി നടത്താതെയും  അമ്പലത്തിൽ പ്രവേശിപ്പിക്കാതെയും ദീർഘകാലം ആട്ടിയോടിക്കപ്പെട്ട ഒരു ജനതതിയെ  പ്രതിനിധീകരിക്കുന്ന സംവരണ മണ്ഢലം കൂടിയാണ് വൈക്കം. ആ ജനതയ്ക്ക് അർഹമായ പ്രാതിനിധ്യം ഉറപ്പാക്കുന്നതിന് നിമയം മൂലം സ്ഥാപിക്കപ്പെട്ടതാണ് വൈക്കം ഉൾപ്പെടെയുള്ള സംവരണ നിയോജക മണ്ഢലങ്ങൾ.

വൈക്കം സത്യഗ്രഹ സമരത്തിന്റെ നൂറാം വാർഷികം ആഘോഷ വേളയിൽ ഇന്ന് പത്രങ്ങളിൽ ഇടതു സർക്കാർ കൊടുത്തിരിക്കുന്ന പരസ്യത്തിൽ സ്ഥലം എം.എൽ.എ.യുടെ പേര് കണാത്തത്  ഞെട്ടൽ ഉളവാക്കി.

സത്യത്തിൽ അവരുടെ അദ്ധ്യക്ഷതയിൽ വേണ്ടിയിരുന്നില്ലേ ഈ സമ്മേളനം ചേരേണ്ടത് തന്നെ. ഏത് പ്രോട്ടോക്കോൾ പ്രകാരമാണ് ഈ പരസ്യം തയ്യാറാക്കിയത്. 

സ്ഥലം എം.എൽ.എ.യുടെ റോൾ എന്താണ് ? 

ഗാന്ധിജിയെ പുറത്തിരുത്തിയ ഇണ്ടംതുരുത്തിമന കലാന്തരത്തിൽ വിലയ്ക്കുവാങ്ങിയ പാർട്ടിയുടെ പ്രതിനിധി കൂടിയാണ് സി.കെ. ആശ.എം എൽ എ .എന്ന് കൂടി ബന്ധപ്പെട്ടവർ ഓർക്കേണ്ടതുണ്ട്.

ഞാൻ എന്റെ പ്രതിഷേധം ഇവിടെ രേഖപ്പെടുത്തുകയാണ്.

Hot Topics

Related Articles