യൂറോപ്പില്‍ നിന്ന് മൂന്നാറിലേക്ക് ഒരു ഇറാസ്മസ് മുണ്ടസ് സ്‌കോളര്‍ഷിപ്പ് ; ശ്രീജയ്ക്ക് പ്രതിവര്‍ഷം ലഭിക്കുക 25 ലക്ഷം

മൂന്നാര്‍ : അന്തര്‍ദേശീയ തലത്തില്‍ തിളക്കമാര്‍ന്ന ഇറാസ്മസ് മുണ്ടസ് സ്‌കോളര്‍ഷിപ്പിന് അര്‍ഹയായി ഇടുക്കി സ്വദേശിനി. മാങ്കുളം സ്വദേശിനിയായ ശ്രീജ തെരേസ തോമസ് (23) ആണ് സ്‌കോളര്‍ഷിപ്പിന് അര്‍ഹയായത്.

Advertisements

യൂറോപ്യന്‍ യൂണിയന്റെ കീഴില്‍ ലോകമെമ്പാടുമുള്ള വിവിധ വിഷയങ്ങളില്‍ പ്രാവീണ്യം തെളിയിച്ച വിദ്യാര്‍ത്ഥികള്‍ക്ക് നല്‍കുന്ന ഈ സ്‌കോളര്‍ഷിപ്പ് വഴി പ്രതിവര്‍ഷം 25 ലക്ഷം രൂപയാണ് ഉപരിപഠനത്തിനായി ലഭിക്കുക.


നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube

ജില്ലയിലെ മുഖ്യ കാര്‍ഷിക മേഖലകളില്‍ ഒന്നായ മാങ്കുളത്തു നിന്നും കാര്‍ഷിക മേഖലയില്‍ തന്നെ മികവു തെളിയിക്കണം എന്ന ഉറച്ച ബോധ്യത്തോടെ ചുവടുവച്ച ശ്രീജ സ്വീഡന്‍, ഇറ്റലി എന്നീ രാജ്യങ്ങളിലായാണ് പഠനം പൂര്‍ത്തിയാക്കുക.

മണ്ണുത്തി കാര്‍ഷിക സര്‍വ്വകലാശാലയില്‍ നിന്നും ബിഎസ്‌സി അഗ്രിക്കള്‍ച്ചറല്‍ പാസ്സായ ശ്രീജ കണ്ണാറ വാഴ ഗവേഷണ കേന്ദ്രത്തില്‍ റിസര്‍ച്ച് അസിസ്റ്റന്റ് ആയി ജോലി ചെയ്തു വരികയായിരുന്നു.

പാഠ്യപദ്ധതി, ഗവേഷണം എന്നിവയില്‍ അന്താരാഷ്ട്ര ശൃംഖല വിപുലീകരിക്കുക എന്ന ലക്ഷ്യത്തോടെയാണ് സ്‌കോളര്‍ഷിപ്പ് യൂറോപ്യന്‍ യൂണിയന്‍ നടപ്പിലാക്കിയത്.

നവോത്ഥാന പണ്ഡിതനായ ഇറാസ്മസിന്റെ പേരിലുള്ള സ്‌കോളര്‍ഷിപ്പിന് അക്കാദമിക് സഹകരണത്തിലൂടെ ലോകത്തെ പരസ്പരം ബന്ധിപ്പിക്കുക എന്ന ലക്ഷ്യമാണുള്ളത്. യൂറോപ്പിലെ പ്രമുഖമായ വിവിധ യൂണിവേഴ്റ്റികളിലെ സംയോജിത ഡിഗ്രി ലഭിക്കുന്നു എന്നുള്ളതാണ് ഈ സ്‌കോളര്‍ഷിപ്പിന്റെ സവിശേഷത.

യാത്ര, താമസം, പഠനം എന്നിവയെല്ലാം തികച്ചും സൗജന്യമായാണ് പഠനകാലയളവില്‍ ലഭിക്കുക. സര്‍ക്കാര്‍ സ്‌കൂളിലെ റിട്ട. അധ്യാപകനാണ് ശ്രീജയുടെ പിതാവ്. മാതാവ് ഷേര്‍ളിയും അധ്യാപികയാണ്. പഠനത്തോടൊപ്പം കലാരംഗത്തും ശ്രീജ മികവു തെളിയിച്ചിട്ടുണ്ട്. ദീപ, ശ്രേയ, ആത്മജ എന്നിരാണ് സഹോദരങ്ങള്‍.

Hot Topics

Related Articles