വയോജന വേദിയുടെ പകല്‍ വീട്ടിലേയ്ക്ക് ഒന്നര ലക്ഷം രൂപയുടെ ഉപകരണങ്ങള്‍ നല്‍കി

ചാന്നാനിക്കാട്: വയോജന വേദിയുടെ പകല്‍ വീട്ടിലേയ്ക്ക് പള്ളം ബ്ലോക്ക് പഞ്ചായത്ത് അനുവദിച്ച ടിവി, ഫ്രിഡ്ജ് തുടങ്ങി ഒന്നര ലക്ഷം രൂപയുടെ ഉപകരണങ്ങള്‍ ഏറ്റുവാങ്ങി കൊണ്ടുള്ള സമ്മേളനം ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് പ്രൊഫ. ടോമിച്ചന്‍ ജോസഫ് ഉദ്ഘാടനം ചെയ്തു.

Advertisements

വയോജന വേദി പ്രസിഡന്റ് ഡോ. ടി.എന്‍. പരമേശ്വരക്കുറുപ്പിന്റെ അധ്യക്ഷതയില്‍ നടന്ന യോഗത്തില്‍ ബ്ലോക്ക് വൈസ് പ്രസിഡന്റ് ആയി തെരഞ്ഞെടുക്കപ്പെട്ട രജനി അനിലിനെ ആദരിച്ചു.


നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube

വാര്‍ഡ് മെമ്പര്‍ എന്‍. കെ. കേശവന്‍, പി. പി. നാണപ്പന്‍, സി.കെ.മോഹനന്‍, കെ.എസ്. സജീവ്, ഭൂവനെശ്വരിഅമ്മ, കെ.ജി. അനില്‍കുമാര്‍, കെ. ദേവകി, പി.സി. ഉപ്പായി തുടങ്ങിയവര്‍ പ്രസംഗിച്ചു.

ചിത്രം: ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് പ്രൊഫ. ടോമിച്ചന്‍ ജോസഫ് സമ്മേളനം ഉദ്ഘാടനം ചെയ്തു സംസാരിക്കുന്നു.

Hot Topics

Related Articles