ബംഗളൂരു: സ്വന്തം ഗ്രൗണ്ടിൽ വിരുന്നെത്തിയ മുംബൈയെ ബാറ്റിംങിന് ക്ഷണിച്ച് ബംഗളൂരുവിന്റെ പരീക്ഷണം. ഈ സീസണിലെ ആദ്യ മത്സരത്തിനിറങ്ങുന്ന ടീമുകൾ ലക്ഷ്യമിടുന്നത് മികച്ച സ്കോർ തന്നെയാണ് എന്നാണ് വ്യക്തമാകുന്നത്. ക്യാപ്റ്റൻ രോഹിത് ശർമ്മ നയിക്കുന്ന മുംബൈ നിരയിൽ ജോഫ്രാ ആർച്ചർ എന്ന പേസർ എത്തിയതാണ് ഏറ്റവും ബൗളിംങിന് മൂർച്ച കൂട്ടുന്നത്. ട്വന്റി 20 സ്പെഷ്യലിസ്റ്റ് സൂര്യകുമാർ യാദവിന്റെ സാന്നിധ്യവും, ഇഷാൻ കിഷൻ എന്ന പോക്കറ്റ് ഡൈനാമോയുടെ പ്രഹര ശേഷിയും മുംബൈയ്ക്ക് പ്രതീക്ഷ നൽകുന്നു. ഡുപ്ലിസ് നയിക്കുന്ന ബംഗളൂരുവിന് കോഹ്ലി അടങ്ങുന്ന ബാറ്റിംങ് നിരയിൽ തന്നെയാണ് പ്രതീക്ഷ.
Advertisements