കോട്ടയം കുട്ടികളുടെ ലൈബ്രറി ജവഹർ ബാലഭവനിൽ അവധിക്കാല ക്ലാസുകൾ ഉദ്ഘാടനം ഏപ്രിൽ മൂന്നിന്

കോട്ടയം: കോട്ടയം കുട്ടികളുടെ ലൈബ്രറി ആന്റ് ജവഹർ ബാലഭവനിൽ അവധിക്കാല ക്ലാസുകൾ ഏപ്രിൽ മൂന്നിന് രാവിലെ 11 ന് ഉദ്ഘാടനം ചെയ്യും. ചലച്ചിത്ര താരം ഹർഷിത പിഷാരടി ക്ലാസുകൾ ഉദ്ഘാടനം ചെയ്യും. സംവിധായകൻ ജോഷി മാത്യു മുഖ്യാതിഥിയായി പങ്കെടുക്കും. കുട്ടികളുടെ ലൈബ്രറി ആന്റ് ജവഹർ ബാലഭവൻ ചെയർമാൻ എബ്രഹാം ഇട്ടിച്ചെറിയ അധ്യക്ഷത വഹിക്കും. എക്‌സിക്യുട്ടീവ് ഡയറക്ടർ വി.ജയകുമാർ സ്വാഗതം ആശംസിക്കും. അഡ്വ.കെ അനിൽകുമാർ, മാനേജിംങ് കമ്മിറ്റി അംഗങ്ങളായ ഷാജി വേങ്കടത്ത്, റബേക്ക ബേബി ഐപ്പ് എന്നിവർ ആശംസകൾ അർപ്പിക്കും. മാനേജിംങ് കമ്മിറ്റി അംഗം നന്തിയോട് ബഷീർ ആശംസ അർപ്പിക്കും.

Hot Topics

Related Articles