തിരുവല്ല : നിർമ്മാണം തുടങ്ങിയ നാൾ മുതൽ ഇതുവരെ ദുരിത വാർത്തകൾ അല്ലാതെ ശുഭകരമായ ഒരു വാർത്തകൾക്ക് പോലും ഇടം നൽകാതെ യുള്ള നിർമ്മാണ പ്രവർത്തികൾ ആണ് കുറ്റൂർ, ഇരുവള്ളിപ്പറ റെയിൽവേ അടിപ്പാതകളിൽ നടന്നത്. മഴക്കാലത്ത് ഇരുപാതകളിലും വെള്ളം നിറഞ്ഞ് വാഹന യാത്രകാർക്കും നാട്ടുകാർക്കും ഒരുപോലെ ദുരിതം സമ്മാനിച്ചതിനെ തുടർന്നാണ് കഴിഞ്ഞ നവംബറിൽ ലക്ഷങ്ങൾ മുടക്കി ഈ റോഡുകളിൽ വെള്ളക്കെട്ട് ഒഴിവാക്കുന്നതിനുള്ള നിർമ്മാണ പ്രവർത്തികൾ നടത്തിയത്. ഇതിനായി റോഡുകൾ ഒരു മാസത്തേക്ക് അടച്ചിടുകയും ചെയ്തു.
നവീകരണ ജോലികൾ പൂർത്തിയാക്കിയ ശേഷം കഴിഞ്ഞ ഡിസംബറിലാണ് റോഡ് ഗതാഗതത്തിനായി തുറന്നുകൊടുത്തത്. റോഡിലൂടെ ഒഴുകിവരുന്ന വെള്ളം അടിപ്പാതയിലേക്ക് കടക്കാതിരിക്കാനായി റോഡിന് കുറുകെ ഇരുവശങ്ങളിലുമായി ഓട നിർമ്മിക്കുകയും അതിനു മുകളിലായി ഇരുമ്പ് പൈപ്പുകൾ സ്ഥാപിക്കുകയും ചെയ്തിരുന്നു.ഗതാഗത തിരക്കേറിയ ഈ റോഡുകളിൽ വാഹന ഗതാഗതം കൂടിയതോടുകൂടി ഓടയ്ക്ക് മുകളിൽ സ്ഥാപിച്ച പൈപ്പുകൾ തകരുകയും ഇവിടെ വീണ് നിരവധി ഇരുചക്ര വാഹന യാത്രക്കാർക്ക് പരിക്കേൽക്കുകയും മറ്റു വാഹനങ്ങൾ പോകുന്നവർക്ക് ശാരീരിക ബുദ്ധിമുട്ടുകളും ഉണ്ടാക്കുന്നു.
നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube
നിർമ്മാണ വേളയിൽ തന്നെ നാട്ടുകാർ എൻജിനീയറോടും കരാറുകാരനോടും വലിയ വാഹനങ്ങൾ കടന്നു പോകുന്ന റോഡ് ആണെന്ന് അതിനാൽ തന്നെ കട്ടിയുള്ളപൈപ്പുകൾസ്ഥാപിക്കണമെന്നും പറഞ്ഞിരുന്നതാണ്. എന്നാൽ അത് മുഖവിലയ്ക്ക് എടുക്കാതെയുള്ള നിർമ്മാണപ്രവർത്തനം നടത്തിയതിന്റെ ഫലമാണ് ഇന്ന് യാത്രക്കാർഅനുഭവിക്കുന്ന ദുരിതത്തിന് കാരണമാകുന്നത്. നിലവിലെ പൈപ്പുകൾ മാറ്റി അടിയന്തിരമായി കട്ടികൂടിയ പുതിയ പൈപ്പുകൾ സ്ഥാപിക്കാത്ത പക്ഷം വലിയ ദുരന്തം ആവും ഇവിടെ സംഭവിക്കുക. അടിപ്പാതയിലെ വെള്ളക്കെട്ട് പരിഹരിക്കുന്നതിന്റെ ഭാഗമായി മോട്ടോർ സ്ഥാപിക്കുന്ന നടപടിയും എങ്ങും എത്തിയിട്ടില്ല.