2007-2009 പിരിയഡിലെ മാഞ്ചസ്റ്റർ യുണൈറ്റഡ്,2008-2012 കാലയളവിലെ ബാഴ്സലോണ..യൂറോപ്യൻ ക്ലബ് ഫുട്ബോൾ സീരിയസായി കണ്ടുതുടങ്ങിയ ശേഷം ഏറ്റവുമധികം ആവേശം കൊള്ളിച്ചിട്ടുള്ളത് ഈ രണ്ടു സ്ക്വാഡുകളുമായിരുന്നു.അത് കേവലം ടൈറ്റിൽ നേട്ടങ്ങൾ കൊണ്ടുമാത്രമായിരുന്നില്ല താനും.ആ ടീമുകൾക്കും ചുറ്റും ഒരു ഓറയുണ്ടായിരുന്നു;എല്ലാ നെഗറ്റിവിറ്റികളെയും തൂത്തെറിയാൻ മാത്രം ശക്തമായ എന്തോ ഒരു ഓറ.യുണൈറ്റഡിന്റെ കാര്യത്തിൽ അത് ‘ഫെർഗി ടൈമിലെ’ ഹീറോയിക്സായിരുന്നെങ്കിൽ ബാഴ്സയ്ക്കത് അവരുടെ ബ്രാൻഡ് ഓഫ് ഫുട്ബോളായിരുന്നു.ഈ ടീമുകളും തോറ്റിട്ടുണ്ട്.പക്ഷേ അപ്പോഴും ആ ഓറയ്ക്ക് കോട്ടം തട്ടാറുണ്ടായിരുന്നില്ല.ഏത് ദുർഘടഘട്ടത്തിലും തിരിച്ചടിക്കാൻ കെൽപ്പുള്ളവരാണ് അവരെന്ന് തോന്നിച്ചിരുന്നു.
ഐ.പി.എല്ലിന്റെ കാര്യത്തിൽ 2013 തൊട്ട് 2020 വരെയുള്ള മുംബൈ ഇന്ത്യൻസും അത്തരമൊരു ഓറ കൊണ്ടുനടന്നിരുന്നു എന്നു തോന്നിയിട്ടുണ്ട്.ഓരോ വിക്കറ്റ് വീഴുമ്പോഴും ജയിപ്പിക്കാൻ ശേഷിയുള്ള ഒരു ബാറ്റർ പൊള്ളാർഡിന്റെയോ,പാണ്ഡ്യ സഹോദരന്മാരുടെയോ രൂപത്തിൽ ഡഗ് ഔട്ടിൽ ബാക്കിയുണ്ടെന്ന ഒരു പ്രതീക്ഷ ആ സ്ക്വാഡുകൾ തന്നിരുന്നു.ബൗളിംഗിലാണെങ്കിൽ ഏതു ചെറിയ ടോട്ടലും ഡിഫൻഡ് ചെയ്യാൻ സാധിക്കുമെന്ന ആത്മവിശ്വാസമായിരുന്നു അവരുടെ ശക്തി തന്നെ.കഴിഞ്ഞവർഷമാണ് അത്തരമൊരു കരിസ്മ വിട്ടൊഴിഞ്ഞ ഇന്ത്യൻസിനെ ആദ്യമായി കാണുന്നത്.അമ്പരപ്പിക്കും വിധം വൺ ഡയമൻഷണലായ ബൗളിംഗ്,ഒരു തരത്തിലും ട്രാക്കിലാവാത്ത ബാറ്റിംഗ്,അലസമായ ഫീൽഡിംഗ്,ഒപ്പം അൺഇൻസ്പയറിംഗായ ക്യാപ്റ്റൻസിയും.
നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube
2022 ൽ കണ്ടത് വെറുമൊരു ട്രെയിലറായിരുന്നു എന്നു തോന്നിപ്പിക്കുന്ന രീതിയിലാണ് ഈ സീസൺ പുരോഗമിക്കുന്നത്.തങ്ങൾക്കു ചുറ്റുമുണ്ടായിരുന്ന ആ അപ്രമാദിത്വത്തിന്റെ,ആ കരിസ്മാറ്റിക് ഓറയുടെ എല്ലാ ആടയാഭരണങ്ങളും പൊഴിഞ്ഞു വീണ് മുംബൈ ഇന്ത്യൻസ് വെറുമൊരു സാധാരണ ഐ.പി.എൽ യൂണിറ്റായി മാറിയിരിക്കുന്നു;വൾനറബിളിറ്റികൾ ഒരുപാടുള്ള ഒരു പക്ഷേ അവ മാത്രമുള്ള ഒരു യൂണിറ്റ്.ആദ്യം തേടിപ്പിടിക്കേണ്ടത് നഷ്ടപ്പെട്ട കരിസ്മയാണ്.ജയവും,തോൽവിയുമൊക്കെ പിന്നീട് വരുന്ന കാര്യങ്ങൾ മാത്രം.ഇതൊരു വലിയ പ്രൊസസ്സിന്റെ തുടക്കമാണെന്നു വിശ്വസിക്കാനാണിഷ്ടം. ഒരു ടീം ബിൽഡപ്പിന്റെ ഏറ്റവും വേദനാജനകമായ സ്റ്റേജിലൂടെയാണ് ഇന്ത്യൻസ് കടന്നു പോകുന്നത്.പക്ഷേ ഒന്നുറപ്പുണ്ട്;ഇക്കാലവും കടന്നു പോകും,സ്വപ്നങ്ങൾ ഇനിയും നീലയിൽ പൂക്കും.കാത്തിരിക്കുന്നു ആ കാലത്തിനായി.