കടുത്തുരുത്തി :അടുത്ത അധ്യായന വർഷം മുതൽ കാരിക്കോട് ശ്രീ സരസ്വതി വിദ്യാമന്ദിറിൽ ആരംഭിക്കുന്ന വേദിക്ക് ഇ. സ്കൂൾസ് ൻ്റെ ലോഞ്ചിംഗ് ഉദ്ഘാടനം നാളെ മുൻ ഹരിയാന ചീഫ് സെക്രട്ടറി ഡോ: ജി. പ്രസന്നകുമാർ ഐഎഎസ് നിർവ്വഹിക്കും.
പ്രമുഖ വിദ്യാഭ്യാസ വിജക്ഷണനും എം.ജി. യൂണിവേഴ്സിറ്റി മുൻ വൈസ് ചാൻസിലറുമായിരുന്ന ഡോ: ബാബു സെബാസ്റ്റ്യൻ മുഖ്യപ്രഭാഷണം നടത്തുന്നതാണ്. ശ്രീസരസ്വതി എഡ്യൂക്കേഷണൽ ട്രസ്റ്റ് വർക്കിംഗ് ചെയർമാൻ റിട്ട: ഡെപ്യൂട്ടി കളക്റ്റർ പി.ജി. രാധാകൃഷ്ണൻ അധ്യക്ഷത വഹിക്കും.
നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube
ഭാരതീയ വിദ്യാനികേതൻ കോട്ടയം ജില്ല ഉപാധ്യക്ഷൻ പി. വേണുേഗോപാൽ ആശംസകൾ അർപ്പിക്കുന്നതാണ്. വിദ്യാഭ്യാസ മേഖലയിൽ സമഗ്രമായ മാറ്റം വരുന്ന അടുത്ത അധ്യായന വർഷം മുതൽ വിദ്യാലയത്തിലെ 6 ആം ക്ലാസ്സ് മുതൽ ഉള്ള കുട്ടികളെ എൻഇഇടി / എൻഡിഎ / ജെഇഇ / /സിവിൽ സർവ്വീസ് തുടങ്ങിയ മേഖലകളിലെ പരീക്ഷകൾക്ക് തയ്യാറാക്കുവാനും,വിദ്യാഭ്യാസ രംഗത്ത് ഉണ്ടായികൊണ്ടിരിക്കുന്ന മാറ്റത്തിനനുസരിച്ച് കുട്ടികളെ വളർത്തിയെടുക്കുവാനും ഉതകുന്ന ഏറ്റവും ന്യൂതനമായ ഓൺ ലൈൻ പ്ലാറ്റ്ഫോമാണ് വേദിക്ക് ഇ- സ്കൂൾ.
വിദ്യാഭ്യാസ, സാമൂഹ്യ മേഖലകളിൽ വ്യക്തിമുദ്ര പതിപ്പിച്ച പ്രഗൽഭരായ വ്യക്തിത്വങ്ങളുടെ നേതൃത്വത്തിൽ നടത്തുന്ന ഈ പ്രോഗ്രാം കുട്ടികൾക്ക് വളരെയധികം പ്രയോജനകരമാണ്. വേദിക്ക് ഇ. സ്കൂളിൻ്റെ കോട്ടയം ജില്ലയിലെ ആദ്യത്തെ ഹൈബ്രീഡ് സ്കൂൾ ആയി ശ്രീസരസ്വതി വിദ്യാമന്ദിർ മാറുകയാണ്.