വൈക്കം: വാഹന അപകടത്തിൽ പരിക്കേറ്റ് ചികിത്സയിലായിരുന്ന ലോട്ടറി വില്പനക്കാരൻ മരിച്ചു. വൈക്കം ചെമ്മനാകരിയിൽ തുരുത്തേൽ രാധാകൃഷ്ണനാണ് (50) മരിച്ചത്.
കഴിഞ്ഞ ആഴ്ചയിൽ വൈക്കം ചെമ്പ് ഭാഗത്തേയ്ക്ക ലോട്ടറി വില്പനയ്ക്കായി സൈക്കിളിൽ പോകുമ്പോൾ ഓട്ടോറിക്ഷ ഇടിക്കുകയായിരുന്നു.
നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube
ഇടിയുടെ ആഘാതത്തിൽ റോഡിലേയ്ക്ക് തെറിച്ച് വീണ് തലയ്ക്കും കഴുത്തിനും നട്ടെല്ലിനും ഗുരുതര പരിക്കേറ്റ രാധാകൃഷ്ണനെ കോട്ടയം മെഡിക്കൽ കോളജിൽ പ്രവേശിപ്പിക്കുകയായിരുന്നു.
മെഡിക്കൽ കോളജ് ട്രോമ കെയറിൽ ചികിത്സയിൽ പ്രവേശിച്ചിരുന്ന അദ്ദേഹം ഇന്ന് പുലർച്ചെ 4 ന് മരിച്ചു. മോർച്ചറിയിൽ സൂക്ഷിച്ചിരിക്കുന്ന മൃതദേഹം പോസ്റ്റ് മോർട്ടത്തിന് ശേഷം ഇന്ന് വൈകിട്ട് 4 ന് വീട്ടുവളപ്പിൽ സംസ്കരിക്കും
ഭാര്യ. ബിന്ദു ( തലയാഴം പറപ്പള്ളിത്തറ കുടുംബാഗം)
മകൻ. അനന്തകൃഷ്ണൻ