അതിരമ്പുഴ സസ്യമാർക്കറ്റ് – മുണ്ടുവേലിപ്പടി റോഡിലെ കലുങ്ക് പുനർ നിർമ്മാണത്തിന് കാലതാമസം നേരിടുമെന്നു പഞ്ചായത്ത്‌

ആതിരമ്പുഴ :സസ്യമാർക്കറ്റ്- മുണ്ടുവേലിപ്പടി റോഡിലെ കലുങ്ക് പുനർ നിർമ്മാണം മുന്നോട്ട് നീളൻ സാധ്യത.മാർച്ച്‌ അവസാന വാരം നിർമ്മാണം ആരംഭിച്ച കലുങ്ങിന് ജില്ലാ പഞ്ചായത്ത് 17 ലക്ഷം രൂപാ അനുവദിച്ചിരുന്നു. പുനരുദ്ധാരണ പ്രവർത്തികൾക്കായി തകരാറിലായ കലുങ്ക് പൊളിച്ചു നീക്കി ഫൗണ്ടേഷനായി മണ്ണ് നീക്കിയപ്പോൾ ഈ ഭാഗം ചതുപ്പ് ആണെന്നും കാണപ്പെട്ടു.

Advertisements

നിലവിലുള്ള എസ്റ്റിമേറ്റ് തയ്യാറാക്കിയ സമയത്ത്, സമീപ സ്ഥലങ്ങൾ മണ്ണിട്ട് ഉയർത്തിയ ഭാഗങ്ങൾ ആയതിനാൽ മണ്ണിന്റെ ബലക്കുറവ് മുൻകൂട്ടി കണ്ട് ആതിന് ആവശ്യമായ ഫൗണ്ടേഷൻ ഉൾപ്പെടുത്തുവാൻ കഴിഞ്ഞിരുന്നില്ല.


നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube

വിവരം ശ്രദ്ധയിൽപെട്ടപ്പോൾ തന്നെ ഈ പ്രവർത്തിയുടെ ഭരണാനുമതി ലഭ്യമാക്കിയിരുന്ന ജില്ലാ പഞ്ചായത്തിൽ നിന്നും എസ്റ്റിമേറ്റ് ഭേദഗതി വരുത്തുന്നതിന് ആവശ്യമായ അംഗീകാരത്തിനായി കത്ത് നൽകി. അനുമതി ലഭ്യമായ ശേഷം മാത്രമേ എസ്റ്റിമേറ്റ് ഭേദഗതി നടത്തുവാൻ ഇനി സാധിക്കു.

ഈ എസ്റ്റിമേറ്റിൽ തുക 17ലക്ഷം ആയതിനാൽ നിലവിലുള്ള നിയമങ്ങൾ പ്രകാരം പൈലിംഗ് പ്രവർത്തികൾ ആരംഭിക്കുന്നതിന് മുൻപ് സി ടി ഈ ക്ക് റിപ്പോർട്ട്‌ ചെയ്തു 7ദിവസത്തിന് ശേഷമേ പ്രവർത്തി ആരംഭിക്കുവാൻ കഴിയൂ.അതിനാൽ ഭേദഗതി ചെയ്ത എസ്റ്റിമേറ്റിന് സാങ്കേതിക അനുമതി ലഭ്യമാക്കേണ്ടതുമുണ്ട്.

പുനർനിർമാണത്തിനായി നിയമാനുസൃത നടപടികൾ പൂർത്തീകരിച്ചു വരുന്നു. താമസിക്കാതെ നിർമ്മാണം പുനരാരംഭിക്കുന്നതാണന്ന് അതിരമ്പുഴ ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് സജി തടത്തിൽ, ജില്ലാ പഞ്ചായത്ത് അംഗം ഡോ. റോസമ്മ സോണി, പഞ്ചായത്ത് സെക്രട്ടറി മിനി മാത്യു, അസിസ്റ്റന്റ് എൻജിനീയർ രാജേഷ് ഡി.നായർ എന്നിവർ അറിയിച്ചു.

Hot Topics

Related Articles