അരിക്കൊമ്പൻ പറമ്പിക്കുളത്തേയ്ക്ക് : പ്രതിഷേധവുമായി നാട്ടുകാർ : ഇന്ന് ഹർത്താൽ 

തൃശ്ശൂര്‍: അപകടകാരിയായ അരിക്കൊമ്ബനെ പറമ്ബിക്കുളത്തേക്ക് മാറ്റാനുള്ള നീക്കത്തിനെതിരെ മുതലമട പഞ്ചായത്തില്‍ ഇന്ന് ഹര്‍ത്താല്‍. രാവിലെ ആറു മണി മുതല്‍ വൈകീട്ട് ആറുവരെയാണ് പ്രതിഷേധം. കടകള്‍ അടച്ചിടുമെങ്കിലും അവശ്യസേവനങ്ങളും ഗതാഗതത്തിനും തടസ്സപ്പെടില്ലെന്ന് സര്‍വകക്ഷി കണ്‍വീനര്‍ ആനമാറി ചന്ദ്രന്‍ അറിയിച്ചിട്ടുണ്ട്. അരിക്കൊമ്ബനെ പറമ്ബിക്കുളത്തേക്ക് മാറ്റാനുള്ള നീക്കത്തിനെതിരെ മുതലമട പഞ്ചായത്തും ഇന്ന് ഹൈക്കോടതിയെ സമീപിക്കും.

Advertisements

അരിക്കൊമ്ബനെ വാഴച്ചാല്‍ വഴി പറമ്ബിക്കുളത്ത് എത്തിക്കാനുള്ള നീക്കം ചെറുക്കുന്നതിനായി അതിരപ്പിള്ളി പഞ്ചായത്തില്‍ ചേര്‍ന്ന സര്‍വകക്ഷി യോഗമാണ് ഈ തീരുമാനമെടുത്തത്. പഞ്ചായത്ത് പ്രസിഡന്‍്റ് അഡ്വ.ആതിര ദേവരാജന്റെ അധ്യക്ഷതയില്‍ ചേര്‍ന്ന യോഗത്തില്‍ രാഷ്ട്രീയ പാര്‍ട്ടി പ്രതിനിധികളും വിവിധ സംഘടനാ പ്രതിനിധികളും പങ്കെടുത്തു. തുടര്‍ന്ന് വൈകിട്ട് അരൂര്‍മുഴി സെന്‍ററില്‍ സര്‍വ്വകക്ഷി പ്രതിഷേധ സംഗമം സംഘടിപ്പിച്ചു.


നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube

പറമ്ബിക്കുളം കടുവ സങ്കേതത്തില്‍ അപകടകാരിയായ അരിക്കൊമ്ബനെ കൊണ്ടുവിടാനുള്ള നീക്കത്തിനെതിരെയാണ് ജനരോഷം ഉയരുന്നത്. സര്‍വ കക്ഷി കൂട്ടായ്മയുടെ നേതൃത്വത്തിലാണ് പ്രതിഷേധം. മുതലമട കമ്ബ്രത്ത് ചള്ളയിലായിരുന്നു മാര്‍ച്ചും ധര്‍ണയും നടന്നത്. പറമ്ബിക്കുളം കടുവ സങ്കേതം ഡെപ്യൂട്ടി ഡയറക്ടറുടെ ഓഫീസിന് മുന്നിലും നാട്ടുാകര്‍ പ്രതിഷേധിച്ചു. നെന്മാറ എംല്‍എ കെ ബാബു ആലത്തൂര്‍ എംപി രമ്യാ ഹരിദാസ് എന്നിവര്‍ നേതൃത്വം നല്‍കി.

Hot Topics

Related Articles