ഭർതൃഗൃഹത്തിൽ യുവതിയുടെ മരണം : ആത്മഹത്യാ പ്രേരണയ്ക്ക് ഭർതൃമാതാവ് അറസ്റ്റിൽ

പത്തനംതിട്ട : യുവതി ഭർതൃഗൃഹത്തിൽ ആത്മഹത്യ ചെയ്ത സംഭവത്തിൽ ഭർതൃമാതാവിനെ പൊലീസ് അറസ്റ്റ് ചെയ്തു. കോന്നി ഐരവൺ കുമ്മണ്ണൂർ പള്ളിപ്പടിഞ്ഞാറ്റേതിൽ ജമാലുദ്ദീന്റെ ഭാര്യ മൻസൂറത്തി(58)നെയാണ്, സംഭവത്തിൽ ആത്മഹത്യാപ്രേരണ തെളിഞ്ഞതിനെ തുടർന്ന് കോന്നി പോലീസ് അറസ്റ്റ് ചെയ്തത്. കഴിഞ്ഞ മാസം 24 ന് വൈകിട്ട് 6 നാണ് ഇവരുടെ മകൻ ജഹാമിന്റെ ഭാര്യ ഷംന സലിം (29) കിടപ്പുമുറിയിലെ ഫാനിൽ തൂങ്ങിയത്. ചികിത്സയ്ക്കിടെ ആലപ്പുഴ വണ്ടാനം മെഡിക്കൽ കോളേജ് ആശുപത്രിയിൽ 26 രാവിലെ 9.30 ന് മരണപ്പെടുകയായിരുന്നു. യുവതിയുടെ പിതാവ് സലിംകുട്ടിയുടെ മൊഴിപ്രകാരം അസ്വാഭാവിക മരണത്തിന് കോന്നി പോലീസ് അന്നുതന്നെ കേസ് രജിസ്റ്റർ ചെയ്ത് അന്വേഷണം ആരംഭിച്ചിരുന്നു.

Advertisements

അടൂർ സബ് ഡിവിഷണൽ മജിസ്‌ട്രേറ്റ് കോടതിയിൽ പോലീസ് അപേക്ഷ സമർപ്പിച്ചതിനെ തുടർന്ന്, കോന്നി തഹസീൽദാർ ആണ് ഇൻക്വസ്റ്റ് നടപടി പൂർത്തിയാക്കിയത്. ശാസ്ത്രീയ കുറ്റാന്വേഷണ വിഭാഗം, വിരലടയാള വിദഗ്‌ദ്ധർ, പോലീസ് ഫോട്ടോഗ്രാഫർ എന്നിവരുടെ സാന്നിധ്യത്തിലായിരുന്നു ഇൻക്വസ്റ്റ് നടപടികൾ. തുടർന്ന്, വണ്ടാനം മെഡിക്കൽ കോളേജ് ആശുപത്രിയിൽ ഫോറൻസിക് സർജന്റെ നേതൃത്വത്തിൽ പോസ്റ്റ്മോർട്ടം നടന്നു. മരണകാരണം ആത്മഹത്യ ആണെന്ന് ഡോക്ടർ അഭിപ്രായപ്പെട്ടിരുന്നു. തുടർന്ന്, അന്വേഷണസംഘം വീട്ടിൽ നടത്തിയ പരിശോധനയിൽ ഷംനയുടെ ആത്മഹത്യാകുറിപ്പ് കണ്ടെത്തിയതോടെയാണ്, ഭർതൃവീട്ടിൽ യുവതി മാനസിക പീഡനത്തിന് വിധേയയായതായി തെളിഞ്ഞത്.


നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube

ഭർത്താവിന്റെ മാതാവ് മൻസൂറത്ത് നിരന്തരം മാനസികമായി പീഡിപ്പിച്ചിരുന്നെന്നും, ഇത് സഹിക്കവയ്യാതെ ആത്മഹത്യാതീരുമാനത്തിൽ എത്തുകയായിരുന്നുവെന്നും കുറിപ്പിലുള്ളതായി പോലീസ് കണ്ടെത്തി. ഇതിൽ വിശദമായ അന്വേഷണം നടക്കുകയാണ്. പിന്നീട്, ആത്മഹത്യപ്രേരണക്കുറ്റം ചേർത്ത് കേസിന്റെ അന്വേഷണം തുടരുന്നതിനിടെയാണ് ഭർതൃമാതാവ് ഇന്ന് അറസ്റ്റിലായത്. ഭർത്താവിന്റെ ഭാഗത്തുനിന്നും പീഡനമുണ്ടായിട്ടുണ്ടോ എന്ന് തുടങ്ങിയ കാര്യങ്ങളിൽ അന്വേഷണം പുരോഗമിക്കുകയാണ്.

Hot Topics

Related Articles