പഠിച്ചത് ചിലപ്പോൾ മറക്കേണ്ടി വരും..! ആ മറക്കാൻ പഠിച്ചൊരു ബാറ്ററാണ് തിലക് വർമ്മ; നിർണ്ണായക മത്സരത്തിൽ ആളിക്കത്തിയ തിലക് വർമ്മയെപ്പറ്റി ജിതേഷ് മംഗലത്ത് എഴുതുന്നു 

ജിതേഷ് മംഗലത്ത്

ഏതു മേഖലയിലായാലും ലേണിങ് എന്ന പ്രക്രിയയോളം തന്നെ പ്രധാനമാണ് അൺലേണിംഗും.പഠിച്ചു വെച്ചതൊക്കെയും സാഹചര്യങ്ങൾക്കനുസരിച്ച് ‘മറക്കാൻ’പഠിക്കുമ്പോഴാണ് ,ആ മറവിയിൽ നിന്നും പുതിയ അറിവുകളിലേക്ക് നീങ്ങി സാഹചര്യങ്ങളിലേക്ക് പൊരുത്തപ്പെടുമ്പോഴാണ് ഒരാൾ ‘മറ്റുള്ളവരി’ൽ നിന്നും വ്യത്യസ്തനാകുന്നതും.തിലക് വർമ്മയെന്ന ക്രിക്കറ്ററെ മറ്റൊരു ലീഗിൽ നോക്കിക്കാണാൻ പ്രേരിപ്പിക്കുന്നതും ഈ അൺലേണിംഗ് പ്രൊസസ്സിന്റെ,ചെറുപ്രായത്തിലേ ഉള്ള അപ്ലിക്കേഷൻ കൊണ്ടാണ്.ഡൽഹിയിലെ പോലൊരു സ്ലോ സർഫസിൽ സ്പിന്നർമാർക്കെതിരെ ക്രോസ് ബാറ്റ് ഷോട്ടുകൾക്ക് ശ്രമിക്കുന്നത് ആത്മഹത്യാപരമാണെന്ന് ക്രീസിലെത്തി മൂന്നു നാല് പന്തുകൾക്കുള്ളിൽ തിലക് മനസ്സിലാക്കുന്നുണ്ട്.

Advertisements

പിന്നീടയാൾ സ്പിന്നർമാർക്കെതിരെ ഫുൾ ലെങ്ത്ത് പന്തുകളിൽ അത്തരം ഷോട്ടുകൾക്ക് മുതിരുന്നേയില്ല.172 എന്ന താരതമ്യേന ചെറിയ സ്കോർ പ്രതിരോധിക്കാനിറങ്ങുമ്പോൾ ഡൽഹി ക്യാപ്പിറ്റൽസിന്റെ തുരുപ്പുചീട്ടുകളിലൊന്ന് കുൽദീപ് യാദവിന്റെ ലെഫ്റ്റ് ആം സ്പിന്നായിരുന്നു.നേരിട്ട രണ്ടാം പന്തിൽ തന്നെ തിലക് അതിനെ നിർവീര്യമാക്കുന്നുണ്ട്.ഷോർട്ടർ ലെംഗ്ത്തിൽ പതിച്ച പന്തിനെതിരെ ഹൊറിസോണ്ടൽ ബാറ്റുപയോഗിക്കാൻ അയാളപ്പോൾ മടിക്കുന്നേയില്ല.ഫലം ഡീപ് സ്ക്വയർ ലെഗ്ഗിനു മുകളിലൂടെ ഒരു മാക്സിമം.


നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube

കുൽദീപിന്റെ രണ്ടാം ഓവറിൽ ക്രീസിന്റെ സുരക്ഷിതത്വത്തിൽ നിന്നും ഡാൻസ് ഡൗൺ ചെയ്ത് ലോംഗ് ഓഫിനു മുകളിലൂടെ തിലക് ഒരു ലോഫ്റ്റഡ് ഡ്രൈവ് കളിക്കുന്നുണ്ട്.വിന്റേജ് സുരേഷ് റെയ്നയെ ഓർമ്മിപ്പിക്കുന്ന മജസ്റ്റിക് സ്റ്റഫ്!അവസാന അഞ്ച് ഓവറിൽ അമ്പതു റൺസെന്ന ഇക്വേഷനെ അയാൾ സമീപിക്കുന്നത് 4,6,6 എന്ന ശൈലിയിലാണ്.

മൂന്നും പ്രോപ്പർ ക്രിക്കറ്റിംഗ് ഷോട്ടുകൾ.ഇനി ഇതിനുമൊക്കെയപ്പുറം തിലക് വർമ്മ പിച്ചിൽ പ്രകടിപ്പിക്കുന്ന പ്രായത്തിനപ്പുറത്തുള്ള ഒരു സ്ഥൈര്യവും,ശാന്തതയുമുണ്ട്.അതീ കണക്കുകൾക്ക് പ്രകടിപ്പിക്കാനാവുന്നതുമല്ല.വല്ലാത്തൊരു അഷ്വറൻസാണ് അയാളുടെ സാന്നിദ്ധ്യം പ്രദാനം ചെയ്യാറുള്ളത്.ഓർത്തഡോക്സായി കളിക്കുമ്പോൾ തന്നെ ടി ട്വന്റിയിൽ എഫക്ടീവാകാൻ കഴിയുക എന്നത് അത്ര എളുപ്പമായ സംഗതിയല്ല.എന്നാൽ ഓരോ മത്സരം കഴിയുമ്പാഴും തിലക് അതിൽ വ്യക്തിമുദ്ര പതിപ്പിച്ചു കൊണ്ടിരിക്കുകയുമാണ്.യെസ്,എ ന്യൂ സെൻസേഷൻ ഹാസ് മാർക്ക്ഡ് ഹിസ് അറൈവൽ ഇൻ ദ ടൗൺ. 

Hot Topics

Related Articles

Ads Blocker Image Powered by Code Help Pro

Ads Blocker Detected!!!

We have detected that you are using extensions to block ads. Please support us by disabling these ads blocker.