കോട്ടയത്തെ കുപ്രസിദ്ധ ഗുണ്ടയും കഞ്ചാവ് കച്ചവടക്കാരനുമായ അലോട്ടിയ്ക്ക് നേരെ ജയിലിൽ ആക്രമണം; ആക്രണം നടത്തിയത് തൃശൂരിലെ കുപ്രസിദ്ധ ഗുണ്ട; തലയ്ക്ക് അഞ്ചു തുന്നിക്കെട്ട്

കോട്ടയം: കോട്ടയത്തെ കുപ്രസിദ്ധ ഗുണ്ടയും നിരവധി കഞ്ചാവ് കേസുകളിൽ പ്രതിയുമായ അലോട്ടിയ്ക്ക് നേരെ ജയിലിനുള്ളിൽ ആക്രമണം. ആർപ്പൂക്കര പനമ്പാലം കൊപ്രായിൽവീട്ടിൽ ജെയിസ് മോൻ ജേക്കബി (അലോട്ടി – 30) നെയാണ് ഗുണ്ട ആക്രമിച്ചത്. തൃശൂരിലെ കുപ്രസിദ്ധ ഗുണ്ടയായ തീപ്പൊരി സാജനാണ് അലോട്ടിയെ ആക്രമിച്ചതെന്നു ജയിൽ അധികൃതർ പറയുന്നു. രണ്ടു ദിവസം മുൻപായിരുന്നു അക്രമം.

Advertisements

കൊലപാതകവും വധശ്രമവും അടക്കം നിരവധി ക്രിമിനൽക്കേസുകളിൽ പ്രതിയായ അലോട്ടിയെ കാപ്പ ചുമത്തിയതിനെ തുടർന്നാണ് വിയ്യൂർ സെൻട്രൽ ജയിലിലേയ്ക്കു മാറ്റിയത്. തുടർന്ന്, ഇവിടെ തടവിൽ കഴിയുന്നതിനിടെയാണ് തൃശൂരിലെ ഗുണ്ടയുമായി ഏറ്റുമുട്ടിയത്. കയ്യിലുണ്ടായിരുന്ന കത്തി ഉപയോഗിച്ച് അലോട്ടിയെ ആക്രമിക്കുകയായിരുന്നു. ആക്രമണത്തിൽ അലോട്ടിയുടെ തലയിൽ അഞ്ചു തുന്നിൽക്കെട്ട് വേണ്ടി വന്നതായാണ് വിവരം.

Hot Topics

Related Articles