കായംകുളത്ത് കുളിക്കാനിറങ്ങിയ രണ്ടു സ്‌കൂൾ വിദ്യാർത്ഥികൾ മുങ്ങി മരിച്ചു; മരിച്ചത് പതിമൂന്ന് വയസായ കുട്ടികൾ

ആലപ്പുഴ: കായംകുളത്ത് കായലിൽ കുളിക്കാനിറങ്ങിയ രണ്ട് സ്‌കൂൾ വിദ്യാർത്ഥികൾ മുങ്ങിമരിച്ചു. മഹാദേവികാട് പാരൂർപറമ്ബിൽ പ്രദീപ് – രേഖ ദമ്ബതികളുടെ മകൻ ദേവപ്രദീപ് (13), ചിങ്ങോലി അശ്വനി ഭവനത്തിൽ വിഷ്ണു (13) എന്നിവരാണ് മരിച്ചത്. ഒരാളെ കാണാതായി.

Advertisements

എൻ,ടി,പി.സിക്ക് സമീപം ഇന്ന് വൈകിട്ടാണ് അപകടം ഉണ്ടായത്. ചിങ്ങോലി അമ്ബാടി നിവാസിൽ ഗൗതം കൃഷ്ണനായി (13) തെരച്ചിൽ തുടരുകയാണ്. കായംകുളം ചൂളതെരുവിലെ സോളാർ പാനൽ കാണാൻ എത്തിയ വിദ്യാർത്ഥികൾ പിന്നീട് കായംകുളം കായലിൽ കുളിക്കാനിറങ്ങിയപ്പോഴായിരുന്നു അപകടം ഉണ്ടായത്.

Hot Topics

Related Articles