ഇരവിപേരൂരിനെ പഠിക്കാൻ വാരണാസി സംഘം : എത്തിയത് ഉദ്യോഗസ്ഥ സംഘം

തിരുവല്ല : പ്രാദേശിക വികസന മാതൃകകൾ കണ്ടുപഠിക്കാനായി ചെന്നൈ ആസ്ഥാനമായുള്ള സമൃദ്ധി മിഷൻ ആണ്‌ സംഘാടകർ.
ഇതിന് മുൻപ് കാശ്മീരിൽ നിന്നുള്ള നാല്പതു അംഗങ്ങൾ ഉള്ള ടീമുമായി 2019 ൽ ഇരവിപേരൂരിൽ വന്നതായിരുന്നു ആദ്യ യാത്ര. ഇത്തവണ ഉത്തരപ്രദേശിൽ സോഭദ്ര ജില്ലയിൽ പ്രവർത്തിക്കുന്ന ബൻവാസി സേവ ആശ്രമം ആണ്‌ പഞ്ചായത്ത്‌ പ്രസിഡന്റ്മാർ മറ്റ് ജനപ്രതിനിധികൾ സന്നദ്ധ സേവകർ അടക്കം 70 അംഗങ്ങൾ ഉള്ള ഗ്രൂപ്പ് മിഷൻ സമൃദ്ധി യുമായി ചേർന്ന് ഇരവിപേരൂരിൽ എത്തിയിരിക്കുന്നത്. വിവിധ മേഖലകളിൽ ഇരവിപേരൂർ പഞ്ചായത്തിൽ നടന്ന വികസന പദ്ധതി പ്രവർത്തനങ്ങൾ നേരിട്ട് കണ്ട് മനസിലാക്കുകയാണ് രണ്ട് ദിവസത്തെ സന്ദർശനം കൊണ്ട് ഉദ്ദേശിക്കുന്നതെന്ന് ടീം ലീഡർമാരായ ഷർമിഷ്ഡാ, ശുഭ പ്രേം എന്നിവർ പറഞ്ഞു.

Advertisements

കേരളത്തിലെ വികേന്ദ്രീകരണ ആസൂത്രണത്തിന്റെ പ്രക്രിയയും പ്രവർത്തങ്ങളും അതുണ്ടാക്കിയ മാറ്റങ്ങളും ആ സാധ്യതകളെ വിനയോഗിച്ച് ഇരവിപേരൂർ മോഡൽ സൃഷ്‌ടിക്കാൻ കഴിഞ്ഞതിനെക്കുറിച്ചും മുൻ പഞ്ചായത്ത്‌ പ്രസിഡന്റും ഇപ്പോൾ സി ഡബ്ല്യൂ സി ചെയർമാനുമായ അഡ്വ. രാജീവ്‌ വിശദീകരിച്ച സംവേദന പരിപാടിയോടുകൂടിയാണ് സന്ദർശനപരിപാടികൾ ആരംഭിച്ചത്.
തുടർന്ന് ഓതറ കുടുംബരോഗ്യ കേന്ദ്രം, മോഡൽ അംഗനവാടി, വയോജങ്ങളുടെ സായം പ്രഭ, വിവിധ കുടുംബശ്രീ സംരംഭങ്ങൾ, പ്ലാസ്റ്റിക് ഷർഡിങ് യൂണിറ്റ്, ആദി പമ്പ പുനര്ജീവനം നടന്ന ചെലൂർക്കടവ്, എന്നിവിടങ്ങളിൽ ടീം എത്തിച്ചേർന്നു.


നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube

നാളെ പഞ്ചായത്ത് സ്പോർട്സ് കൗൺസിൽ ട്രെയിനിങ് സ്ഥലം സന്ദർശിക്കുന്ന ടീം തുടർന്ന് ഗ്രാമവിഞ്ജാന കേന്ദ്രത്തിൽ ഒത്തു ചേർന്ന് ജനകീയസൂത്രണത്തിന്റെ തുടക്കകാലത്തെ ജനപ്രതിനിധികളുമായി സംവേദിക്കും. 2015 ൽ പ്രധാനമന്ത്രിയുടെ പൊതുഭരണ അവാർഡ് ലഭിച്ച സമയത്തു കേന്ദ്ര സർക്കാർ വിഭാവനം ചെയ്ത പരിപാടിയാണ് അവാർഡിന് അർഹമാക്കിയ പദ്ധതികളെ മറ്റിടങ്ങളിലേക്ക് അനുകരിക്കുന്നതിന് അവസരം ഒരുക്കണമെന്നത്. ഇതിന്റെ അടിസ്ഥാനത്തിൽ 12 സംസ്ഥാനങ്ങൾ ആണ്‌ ഇരവിപേരൂർ മോഡൽ അനുകരിക്കുന്നതിന് ആവശ്യപ്പെട്ടതും നടപ്പാക്കിയതിയും.

ഇതിന്റെ ഭാഗമായി ആ സംസ്ഥാനങ്ങളിൽ നടന്ന ശില്പശാലകളിൽ പഞ്ചായത്തിന്റെ അന്നത്തെ ചുമതലക്കാരനായിരുന്ന അഡ്വ. എൻ രാജീവ്‌ പദ്ധതികളും അവയുടെ നിർവ്വഹണം നേരിട്ട വെല്ലുവിളികൾ എന്നിവയൊക്കെ വിശദീകരിച്ചിരുന്നു. ആ സംസ്ഥാനങ്ങളിൽ നിന്നുള്ള പ്രതിനിധി സംഘങ്ങൾ ഇരവിപേരൂർ സന്ദർശിച്ച് പദ്ധതി പ്രദേശങ്ങൾ നേരിട്ട് കാണുകയും ചെയ്തിരുന്നു
പഞ്ചായത്ത് പ്രസിഡന്റ്‌ ശശിധരൻ പിള്ള, വൈസ് പ്രസിഡണ്ട്‌ സാലി ജേക്കബ്, മെമ്പര്മാരായ അനിൽ ബാബു, വിജയമ്മ ടീച്ചർ, ജയശ്രീ, അമ്മിണി ചാക്കോ, മോഹനൻ, മുതലായവർ ടീമിനോടൊപ്പം യാത്രയിൽ പങ്കാളികളായി.

Hot Topics

Related Articles

Ads Blocker Image Powered by Code Help Pro

Ads Blocker Detected!!!

We have detected that you are using extensions to block ads. Please support us by disabling these ads blocker.