വിദേശ വനിതയെ പീഡിപ്പിച്ച കേസ്; കോട്ടയം വിൻസർ കാസിൽ ഹോട്ടൽ ഉടമയ്ക്ക് തിരിച്ചടിയായത് ജാമ്യം എടുത്ത് വിദേശത്തേയ്ക്ക് കടന്നത്; ഉന്നത സ്വാധീനമുള്ള ഏലിയാസിനെ പൊലീസ് അറസ്റ്റ് ചെയ്യുമോ എന്ന് ഉറ്റു നോക്കി കേരളം

കോട്ടയം: വിദേശ വനിതയെ പീഡിപ്പിച്ച കേസിൽ മുൻകൂർ ജാമ്യാപേക്ഷ പരിഗണിക്കുന്നതിന്റെ പേരിൽ പുറത്തിറങ്ങി നടന്നിരുന്ന വിൻസർ കാസിൽ ഹോട്ടൽ ഉടമയെ കുടുക്കിയത് ജർമ്മിനിയിലേയ്ക്കു പോയത്. ജർമ്മിനിയിലേയ്ക്കു കടന്ന ഏലിയാസിന്റെ റിപ്പോർട്ട് സഹിതം, ഹൈക്കോടതിയിൽ വിവരങ്ങൾ എത്തിയതോടെയാണ് ഇദ്ദേഹത്തിന്റെ അറസ്റ്റ് തടയാനാവില്ലെന്ന് ഹൈക്കോടതി വ്യക്തിമാക്കിയത്. ഇതേ തുടർന്നാണ് വിൻസർകാസിൽ ഉടമ ടി.ഒ ഏലിയാസിന്റെ അറസ്റ്റ് തടയാനാവില്ലെന്ന് ഹൈക്കോടതി വ്യക്തമാക്കിയത്.

Advertisements

പാത്രിയർക്കീസ് ബാവയുടെ പവർ ഓഫ് അറ്റോർണിയും മുൻ സമുദായ ട്രസ്റ്റിയും സിസ്റ്റർ ഹാത്തുണാ ഫൗണ്ടേഷൻ ഏഷ്യാ സെക്ടർ ജനറൽ സെക്രട്ടറിയും കോട്ടയത്തെ വിൻസർ കാസിൽ ഹോട്ടലിന്റെ പാർട്ണർമാരിൽ ഒരാളുമാണ് ടി ഒ ഏലിയാസ്. ചരിത്ര എഴുത്തുകാരൻ കൂടിയായ ഇദ്ദേഹത്തിന് എതിരെയാണ് ഇപ്പോൾ ഹൈക്കോടതിയിൽ നിന്നും വിധിയുണ്ടായിരിക്കുന്നത്.


നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube

ജർമൻകാരി വനിതയെ പീഡിപ്പിച്ച കേസിൽ രാമങ്കരി പോലീസിൽ പരാതിയുണ്ടായിരുന്നു. എന്നാൽ, പൊലീസ് കേസ് രജിസ്റ്റർ ചെയ്യാതെ കിടന്നതിന്റെ അടിസ്ഥാനത്തിൽ, ജർമൻ വനിത ഹൈക്കോടതിയെ സമീപിച്ചു. ഹൈക്കോടതിയുടെ നിർദ്ദേശപ്രകാരം ആലപ്പുഴ ഫസ്റ്റ് ക്ലാസ് മാജിസ്ട്രേറ്റ് കോടതിയിൽ ജർമ്മൻ വനിത കേസ് ഫയൽ ചെയ്തു. തുടർന്നു, കൊടുക്കുകയും കോടതി നിർദേശത്തെ തുടർന്ന് പോലീസ് കേസ് രജിസ്റ്റർ ചെയുകയും ജർമൻ വനിത മജിസ്‌ട്രേറ്റിന് രഹസ്യമൊഴി കൊടുത്തു.

ഇതിനിടയിൽ അറസ്റ്റ് ചെയ്യാതെ ഇരിക്കുന്നതിന് വേണ്ടി റ്റി ഒ ഏലിയാസ് കേരള ഹൈക്കോടതിയിൽ മുൻകൂർ ജാമ്യത്തിന് കേസ് ഫയൽ ചെയ്തു. ഹൈക്കോടതി കേസ് തീർപ്പാകുന്നതവരേ അറസ്റ്റ് ചെയ്യരുത് എന്ന് താൽക്കാലിക ഉത്തരവ് കൊടുത്തു .പിന്നിട് ഏലിയാസ് കോടതിയുടെ അനുവാദമില്ലാതെ ഇന്ത്യ വിട്ടു ജർമ്മനിക്ക് കടന്നു .ആയതിന്റെ വെളിച്ചത്തിൽ കോടതി കൊടുത്ത താൽക്കാലിക ഉത്തരവ് റദ്ദ് ചെയ്തു.

തുടർന്നു കേസ് പരിഗണിച്ച കോടതി ”മുൻകൂർ ജാമ്യാപേക്ഷ സമർപ്പിച്ച ശേഷം അപേക്ഷകൻ വിദേശത്തേക്ക് പോയ കേസാണിത്. ഈ കേസിൽ അറസ്റ്റിനെതിരെ കോടതി ഉത്തരവില്ല. ഈ ജാമ്യാപേക്ഷ പരിഗണിക്കുന്നത് കണക്കിലെടുത്ത് പോലീസ് അന്വേഷണവുമായി മുന്നോട്ട് പോകുന്നില്ലെന്ന് ഇരയുടെ അഭിഭാഷകൻ വാദിച്ചു. പോലീസിന് അന്വേഷണവുമായി മുന്നോട്ട് പോകാമെന്ന് ബഹുമാനപ്പെട്ട കേരള ഹൈക്കോടതി വ്യക്തമാക്കിയിരിക്കുകയാണ് .

Hot Topics

Related Articles