കോട്ടയം കടപ്പൂരിൽ ഓട്ടോ കനാലിലേയ്ക്ക് മറിഞ്ഞ് ഡ്രൈവർക്ക് ഗുരുതര പരിക്ക്; അപകടം സംരക്ഷണ ഭിത്തിയില്ലാത്ത കലുങ്കിൽ 

കടപ്പൂർ, വട്ടുകുളത്തിന് സമീപം വെള്ളിമൂങ്ങ ഓട്ടോ കനാലിലേയ്ക്ക് മറിഞ്ഞ് കടപ്പൂർ സ്വദേശിയായ ഡ്രൈവർ ബിജുവിന് ഗുരുതര പരിക്ക്. ഇദ്ദേഹത്തെ കോട്ടയം മെഡിക്കൽ കോളേജിൽ പ്രവേശിപ്പിച്ചു. ഇന്ന് വൈകുന്നേരം 04:30 ഓടെയാണ് അപകടം ഉണ്ടായത്. കനാലിന്റെ സമീപം ഓട്ടം വന്ന് തിരിക്കാൻ ശ്രമിക്കുമ്പോൾ  വാഹനം  താഴ്ചയുള്ള കനാലിൽ പതിക്കുകയായിരുന്നു.

Advertisements

കനാലിന്റെ സൈഡിലുള്ള വീട്ടിലുള്ള യാത്രക്കാരൻ ഓട്ടം വിളിച്ചിട്ട് പോയതായിരുന്നു ബിജു. യാത്രക്കാരൻ വരുമ്പോളേക്കും ഓട്ടോ തിരിച്ചിടാൻ ശ്രമിക്കവേ ആണ് അപകടം ഉണ്ടായത്.   കയറ്റമുള്ള വീടിന്റെ വഴിയിലേക്ക് കയറ്റി റിവേഴ്സ് എടുത്ത് തിരിച്ചിടാൻ ശ്രമിക്കവേ കനാലിലേയ്ക്ക് വാഹനം പതിക്കുകയായിരുന്നു. റിവേഴ്‌സിൽ വന്ന വാഹനത്തിന്റെ ബ്രേക്ക്‌ നഷ്ടപ്പെട്ടതാവാം അപകട കാരണമെന്ന് കരുതുന്നു


നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube

ഈ മേഖലയിൽ വൻ താഴ്ചയാണ് കനാലിന്. പക്ഷെ സംരക്ഷണ മതിലുകൾ ഒന്നും തന്നെ ഇവിടെ എന്നല്ല ഒട്ടുമിക്ക ഭാഗത്തുമില്ല. വളരെ ഭീതിയോടെയാണ് ആളുകൾ ഇതുപോലെ താഴ്ചയുള്ള ഈ കനാലിന്റെ ഭാഗങ്ങളിലൂടെ സഞ്ചരിക്കുന്നത്. മുവാറ്റുപുഴ ഇറിഗേഷൻ പ്രൊജക്ടി യുടെ ഭാഗമായുള്ളതാണ് ഈ കനാലും, സമീപത്തുകൂടെ ഉള്ള വഴിയും.

Hot Topics

Related Articles