താഴത്തങ്ങാടി മുസ്ലീം ജമാ അത്തിന്റെ ആഭിമുഖ്യത്തിൽ സമൂഹ നോമ്പ് തുറയും ഇഫ്താർ സംഗമവും നടത്തി

കോട്ടയം: താഴത്തങ്ങാടി മുസ്ലിം ജമാഅത്തിന്റെ ആഭിമുഖ്യത്തിൽ മസ്ജിദ് അങ്കണത്തിൽ ഇന്ന് സമൂഹ നോമ്പ്തുറയും ഇഫ്താർ സംഗമവും നടത്തി. തിരുവഞ്ചൂർ രാധാകൃഷ്ണൻ എംഎൽഎ സംഗമം ഉദ്ഘാടനം ചെയ്തു. ജമാഅത്ത് പ്രസിഡണ്ട് കെ കെ മുഹമ്മദ് സാലി അധ്യക്ഷത വഹിച്ചു. ജമാഅത്ത് ട്രഷറർ അഷ്‌റഫ് ചാത്തൻകോട്ട് സ്വാഗതം ആശംസിച്ചു.
ചീഫ് ഇമാം അബൂശമ്മാസ് മുഹമ്മദാലി മൗലവി ഇഫ്താർ സന്ദേശവും പ്രാർത്ഥനയും നിർവഹിച്ചു.ചെറിയപള്ളി മഹാ ഇടവക വികാരി ഫാ.മോഹൻ ജോസഫ്, കോട്ടയം ശാന്തിഗിരി ആശ്രമം ഡയറക്ടർ ജയപ്രിയൻ സ്വാമി,തിരുവാർപ്പ് പഞ്ചായത്ത് പ്രസിഡണ്ട് അജയൻ കെ മേനോൻ, ജമാഅത്ത് ജനറൽ സെക്രട്ടറി അബ്ദുൽ നാസർ,ജമാഅത്ത് വൈ.പ്രസിഡന്റ് സി എം യൂസഫ് ,ജോ:സെക്രട്ടറി അൻവർ പാഴൂർ തുടങ്ങിയവർ ആശംസകൾ അറിച്ചു.മീഡിയ വിംഗ് കൺവീനർ റാഷിദ് കുമ്മനം നന്ദി പ്രകാശിപ്പിച്ചു.

Advertisements

Hot Topics

Related Articles