കൊച്ചി : ഇടപ്പള്ളിയില്‍ ആണ് സംഭവം. കുട്ടിയുടെ പിതാവ് ഇക്കാര്യത്തില്‍ സംശയം പ്രകടിപ്പിച്ചതോടെയാണ് വിവരം ആശുപത്രി അധികൃതരുടെ ശ്രദ്ധയില്‍പ്പെട്ടത്. വീഴ്ച തിരിച്ചറിഞ്ഞതോടെ കുട്ടിയെ എറണാകുളം ജനറല്‍ ആശപത്രിയിലേക്ക് മാറ്റി. പിന്നാലെ, വിദഗ്ധ ചികിത്സ ഉറപ്പാക്കാന്‍ കുഞ്ഞ് ജനിച്ച സ്വകാര്യ ആശുപത്രിയിലേക്ക് കുട്ടിയെ മാറ്റി.
തുടർന്ന്, രണ്ട് ദിവസത്തെ നിരീക്ഷണത്തിന് ശേഷം കുട്ടിയെ ആശുപത്രിയില്‍ നിന്ന് ഡിസ്ചാര്‍ജ് ചെയ്തു. സംഭവത്തില്‍, കുട്ടിയുടെ കുടുംബം ആരോഗ്യമന്ത്രി വീണാ ജോര്‍ജിന് പരാതി നല്‍കിയിട്ടുണ്ട്. കൊച്ചിയില്‍ നവജാത ശിശുവിന് നല്കിയ പ്രതിരോധ കുത്തിവയ്പ്പില്‍ വീഴ്ച്ചയുണ്ടായെന്ന ആരോപണത്തില്‍ അന്വേഷിച്ച് നടപടി സ്വീകരിക്കാന്‍ ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോര്‍ജ് ആരോഗ്യ വകുപ്പ് ഡയറക്ടര്‍ക്ക് നിര്‍ദേശം നല്കി.