കോട്ടയം: വിശുദ്ധ നോമ്പുകാരലത്ത് വിശ്വാസികൾക്കും നാടിനും വിരുന്നുമായി കോട്ടയത്തിന്റെ ടോണിച്ചായൻ…! താഴത്തങ്ങാടി മുസ്ലീം ജമാഅത്തിൽ അച്ചായൻസ് ഗോൾഡ് ചാരിറ്റി ഓർഗനൈസേഷന്റെയും, ജാഗ്രതാ ന്യൂസ് ലൈവിന്റെയും നേതൃത്വത്തിൽ വിശ്വാസികൾക്കും നാടിനുമായി നടത്തിയ സമൂഹ നോമ്പ് തുറയാണ് വ്യത്യസ്തമായ അനുഭവമായി മാറിയത്. തിരുനക്കര മഹാദേവക്ഷേത്രത്തിലെ ഉത്സവത്തിനു പിന്നാലെ നോമ്പുകാലത്ത് വിശ്വാസികൾക്ക് കോട്ടയത്തിന്റെ ടോണിച്ചായൻ വിരുന്നു നൽകിയത് വ്യത്യസ്തമായ അനുഭവമായി മാറി.
താഴത്തങ്ങാടി മുസ്ലിം ജമാ അത്തും അച്ചായൻസ് ഗോൾഡ് ചാരിറ്റി ഓർഗനൈസേഷനും ചേർന്ന് റംസാനിലെ 26 ആം രാവായ ഞായറാഴ്ച താഴത്തങ്ങാടി ജുമാ മസ്ജിദിലാണ് സമൂഹ നോമ്പുതുറയും ഇഫ്താർ സംഗമവും നടത്തിയത്. കോട്ടയത്തെ സമൂഹത്തിന്റെ ഒരു പ്രതിച്ഛായയായി മാറിയ സംഗമത്തിൽ മത , സാമൂഹിക സാംസ്കാരിക രംഗത്ത് പ്രമുഖരെല്ലാം പങ്കെടുത്തു. കോട്ടയത്തിന്റെ സാംസ്കാരിക കൂട്ടായ്മായി അക്ഷരാർത്ഥത്തിൽ നോമ്പുതുറ മാറി. അച്ചായൻസ് ജുവലറിയുടെ സേവന പ്രവർത്തനങ്ങളിൽ മറ്റൊരു പൊൻതൂവൽ കൂടിയായി സമൂഹ നോമ്പുതുറ മാറി.
നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube
സമൂഹ നോമ്പ് തുറയ്ക്കൊപ്പം വിശ്വാസികൾക്കായി ആരോഗ്യ ബോധവൽകരണ ക്ലാസുകളും സംഘടിപ്പിച്ചു. ഇമാ അത്ത് പ്രസിഡന്റ് കെ.കെ മുഹമ്മദ് സാലി അധ്യക്ഷത വഹിച്ചു. ചീഫ് ഇമാം അബു ഷമ്മാസ് അലി മൗലവി ഇഫ്താർ സന്ദേശം നൽകി. ഇ ജമാ അത്ത് സെക്രട്ടറി കെ.കെ അബ്ദുൾ നാസർ സ്വാഗതം ആശംസിച്ചു. വൈദ്യരത്നം ഔഷധ ശാലയിലെ ഫിസിഷ്യൻ ഡോ.അഞ്ജു സി. നായർ ആരോഗ്യ ബോധ വത്കരണ ക്ലാസ് എടുത്തു. തോമസ് ചാഴികാടൻ എം.പി , തിരുവഞ്ചൂർ രാധാകൃഷ്ണൻ എം.എൽ.എ , നഗരസഭ വൈസ് ചെയർമാൻ ബി. ഗോപകുമാർ , ജില്ലാ പഞ്ചായത്തംഗം പി.കെ വൈശാഖ് , അച്ചായൻസ് ജുവലറി എം.ഡി ടോണി വർക്കിച്ചൻ , എ സി.പി.എം സംസ്ഥാന കമ്മിറ്റി അംഗം കെ. അനിൽകുമാർ , സി.പി.ഐ ജില്ലാ സെക്രട്ടറി വി ബി ബിനു , യു.ഡി.എഫ് ജില്ലാ കൺവീനർ ഫിൽസൺ മാത്യൂസ്, കേരള കോൺഗ്രസ് സ്റ്റിയറിങ്ങ് കമ്മിറ്റി അംഗം വിജി എം.തോമസ്, എൻ.എസ് എസ് താലൂക്ക് യുണിയൻ പ്രസിഡന്റ് രാധാകൃഷ്ണൻ , ചെറിയ പള്ളി വികാരി ഫാ.മോഹൻ ജോസഫ് , സുര്യകാലടിമന ബ്രഹ്മശ്രീ സൂര്യൻ ഭട്ടതിരിപ്പാട് , യെറുശലേം മാർത്തോമാ പള്ളി വൈസ് പ്രസിഡന്റ് തോമസ് ജോൺ , നഗരസഭ അംഗം ഷീബ മർക്കോസ് , തിരുവാർപ്പ് പഞ്ചായത്തംഗം റുബി ചാക്കോ , യൂത്ത് കോൺഗ്രസ് ജില്ല പ്രസിഡന്റ് ചിന്റു കുര്യൻ ജോയി, മുസ്ലീം യൂത്ത് ലീഗ് ഭാരവാഹി ടി.എസ് അൻസാരി , എസ്.എൻ.ഡി.പി.യോഗം ഡയറക്ടർ ബോർഡ് അംഗം അഡ്വ. ശാന്താറാം റോയി തോളൂർ , ജമാ അത്ത് വൈസ് പ്രസിഡന്റ് സി.എം യൂസഫ് , ജോസെക്രട്ടറി അൻവർ പാഴൂർ എന്നിവർ പ്രസംഗിച്ചു. ജമാ അത്ത് മീഡിയ കൺവീനർ റാഷിദ് കുമ്മനം നന്ദി രേഖപ്പെടുത്തി.