കോട്ടയം: സിവില്‍ സര്‍വീസിനെ കൂടുതല്‍ ജനോന്മുഖമാക്കുന്നതിന് ഉതകുന്ന നിര്‍ദ്ദേശങ്ങള്‍ ക്രോഡീകരിക്കുന്നതിനായി എൻജിഒ യൂണിയൻ ജില്ലാതല വകുപ്പ് ശില്പശാല നടത്തി. കോട്ടയം സാഹിത്യ പ്രവർത്തക സഹകരണ സംഘം ഹാളിൽ നടന്ന ശില്പശാലയിൽ എൻജിഒ യൂണിയൻ സംസ്ഥാന വൈസ് പ്രസിഡണ്ട് ബി അനിൽകുമാർ വിഷയ അവതരണം നടത്തി.
തദ്ദേശഭരണം, ആരോഗ്യം, റവന്യൂ, പൊതുവിദ്യാഭ്യാസം, സാങ്കേതിക വിദ്യാഭ്യാസം, മൃഗസംരക്ഷണം, വനിതാ-ശിശുക്ഷേമം, വ്യവസായം,സഹകരണം, ഗ്രൗണ്ട് വാട്ടർ, മെഡിക്കൽ വിദ്യാഭ്യാസം, ഇറിഗേഷൻ, ഐ ടി ഐ,എംപ്ലോയ്മെന്റ്,പട്ടിക ജാതിവികസന വകുപ്പ്,പട്ടിക വർഗ്ഗവികസന വകുപ്പ്, ട്രഷറി പൊതുമരാമത്ത്, കോളേജ് വിദ്യാഭ്യാസം തുടങ്ങി വിവിധ വകുപ്പുകളെ പ്രതിനിധീകരിച്ച് ജീവനക്കാർ ചര്‍ച്ചയില്‍ പങ്കെടുത്തു.
നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube
എൻജിഒ യൂണിയൻ ജില്ലാ പ്രസിഡണ്ട് എം എൻ അനിൽകുമാർ അധ്യക്ഷത വഹിച്ച യോഗത്തിൽ ജില്ലാ സെക്രട്ടറി കെ ആർ അനിൽകുമാർ സ്വാഗതവും ജില്ലാ ട്രഷറർ സന്തോഷ് കെ കുമാർ നന്ദിയും രേഖപ്പെടുത്തി. എൻജിഒ യൂണിയൻ സംസ്ഥാന കമ്മിറ്റി അംഗം ടി ഷാജി യോഗത്തിൽ സന്നിഹിതനായിരുന്നു.