ലൈഫ് 2020 യില്‍ കോട്ടയം ജില്ലയിലെ ആദ്യ വീട് പൂര്‍ത്തീകരിച്ച് ഉഴവൂര്‍ പഞ്ചായത്ത് 

ഉഴവൂർ: വര്‍ഷങ്ങളോളം തകര ഷീറ്റിട്ട ഷെഡ്ഡില്‍ താമസിച്ച പട്ടിക ജാതി വിഭാഗത്തില്‍ പെട്ട സന്തോഷ് കുന്നപ്പള്ളിയേലാണ് ലൈഫ് 2020 പ്രകാരം വീട് നിര്‍മ്മാണം പൂര്‍ത്തികരിച്ചത്. ജനുവരി ആദ്യം വീട് നിര്‍മ്മാണം ആരംഭിക്കുകയും ഫെബ്രുവരി അവസാനം പൂര്‍ത്തീകരിക്കുകയും ചെയ്തു. ഉഴവൂർ പഞ്ചായത്ത് അരീക്കര വാർഡ് അംഗം ആണ് സന്തോഷ്‌.ഉഴവൂര്‍ ഗ്രാമപഞ്ചായത്ത് കഴിഞ്ഞ 2 സാമ്പത്തിക വര്‍ഷങ്ങളിലായി 24 വീടുകള്‍ ലൈഫ് പദ്ധതയിന്‍ പ്രകാരം അനുവദിച്ചു. 

Advertisements

ഇതില്‍ 14 ഗുണഭോക്താക്കള്‍ക്ക് പഞ്ചായത്ത് മുഖേന ഭൂമി വാങ്ങി നല്‍കിയാണ് ഭവന സഹിതരാക്കിയത്. ലൈഫ് 2020 പട്ടികയിലെ 36 പേര്‍ എഗ്രിമെന്‍റ് വെയ്ക്കുകയും 23 പേര്‍ക്ക് ആദ്യ ഗഡു  വിതരണം നല്‍കിയിട്ടുമുണ്ട്. ത്രിതല പഞ്ചായത്ത് വിഹിതം സംസ്ഥാന വിഹിതം എന്നിവ ഉപയോഗിച്ചാണ് ലൈഫ് പദ്ധതിയില്‍ വീടുകള്‍ യാഥാര്‍ത്ഥ്യമാക്കിയത് എന്നും അതിവേഗം പരമാവധി ആളുകൾക്ക് വീടുകൾ നൽകുവാൻ പഞ്ചായത്ത് ശ്രമിക്കും എന്നും പ്രസിഡന്‍റ് ജോണിസ് പി. സ്റ്റീഫന്‍, വൈസ് പ്രസിഡന്റ്‌ എലിയമ്മ കുരുവിള സെക്രട്ടറി സുനിൽ എസ്, നിർവഹണ ഉദ്യോഗസ്ഥൻ കപിൽ കെ ഇ എന്നിവർ അറിയിച്ചു അറിയിച്ചു.

Hot Topics

Related Articles