പൊൻകുന്നം : ചെറുവള്ളി ദേവീ ക്ഷേത്രത്തിലെ പിടിയാന കുസുമം ചരിഞ്ഞു. പ്രായാധിക്യം മൂലം അവശതയിൽ ആയിരുന്ന ആന ഇന്ന് പുലർച്ചെയാണ് ചരിഞ്ഞത്.
കുസുമത്തിന് എൺപതു വയസിൽ ഏറെയേയുണ്ടെന്നാണ് നിഗമനം. തേക്കടിയിൽ സവാരിക്ക് ഉപയോഗിച്ചിരുന്ന ആനയെ 1993ലാണ് ക്ഷേത്രത്തിൽ എത്തിച്ചത്.
നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube
അന്ന് മുതൽ ക്ഷേത്രം ജീവനക്കാരുടേയും നാട്ടുകാരുടേയും ഭക്തജനങ്ങളുടെയും പ്രിയങ്കരിയായിരുന്നു കുസുമം.
അടുത്തിടെ രോഗം മൂർച്ഛിച്ച് ആരോഗ്യനില വഷളായെങ്കിലും യഥാസമയമുള്ള ചികിത്സയിലൂടെ ആരോഗ്യം വീണ്ടെടുത്ത് നടക്കാനൊക്കെ തുടങ്ങിയിരുന്നു.
ആനയുടെ ചികിത്സയുടെ കാര്യത്തിൽ ദേവസ്വം ബോർഡ് കാര്യമായ ഇടപെടൽ നടത്തിയിരുന്നില്ല. അതിനാൽ ചികിത്സയൊക്കെ നാട്ടുകാരും ഭക്തജനങ്ങളും സംയുക്തമായാണ് നടത്തിയത്.