പതിനാറു വർഷം മുൻപ് കുളപ്പുള്ളി അപ്പൻ അലങ്കോലമാക്കിയ,..
അന്ന് മുതൽ ഉത്സവം മുടങ്ങി കിടക്കുന്ന കണിമംഗലം അനിയത്തി കാവിലെ ഉത്സവം നടത്തുന്നതിനു , കുളപ്പുള്ളി കാരുടെ പക്കൽ നിന്ന് തിരുവാഭരണം സ്വന്തമാക്കുക !
നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube
എന്ന ദുർഘടമായ ലക്ഷ്യവുമായി..
അഭ്യാസികളായ അപ്പുവും, അർജുനനും,പ്രഭുവും ആയുധങ്ങളുമായി നിരന്നു നില്കുന്ന കുളപ്പുള്ളി തറവാട്ടിൽ,
അപ്പനെയും കൂട്ടരേയും തേടി അവരുടെ തറവാട്ടു മുറ്റത്ത് എത്തിയ കണിമംഗലം ജഗന്നാഥനെ ഓർമപ്പെടുത്തികൊണ്ട് ………
11 മാസങ്ങൾക്ക് മുൻപ് അഹമ്മദാബാദിൽ കുളപ്പുള്ളി തറവാട്ടു മുറ്റത്ത് വച്ചു കുളപ്പുള്ളി ഹാർദിക് അപ്പൻ അലങ്കോലമാക്കിയ കണിമംഗലം റോയൽസിന്റെ തിരുവത്സവത്തിന്റെ ഓർമ്മകൾ വേട്ടയാടുന്ന കണിമംഗലം സഞ്ജു വിശ്വനാഥൻ എന്ന മനുഷ്യൻ ….
റോയൽസ് തറവാട്ടിലെ കാവിലമ്മയുടെ മുഖം തെളിയുവാൻ ആവശ്യമായ വിജയലക്ഷ്യം 20 ഓവറിൽ 178 റൺസ് ചെയ്സ് ചെയ്യേണ്ട അവസ്ഥയിൽ..
റോയൽസ് മൂന്നാം ഓവറിൽ 4 നു രണ്ട് എന്ന അതീവ ദുഷ്കര നിലയിൽ നിൽക്കവേ .
കുളപ്പുള്ളി ഹർദിക്ക് അപ്പനും , അപ്പു അൽസരി നമ്പ്യാരും, അർജുനൻ ഷമി യും , പ്രഭു മോഹിത് ശർമ്മയും നിരന്നു നിൽക്കുന്ന കുളപ്പിള്ളി തറവാട്ടു മുറ്റത്തേക്ക് വിജയമെന്ന തിരുവാഭരണം തേടി വരുകയാണ് …..
4 റണ്ണിന് രണ്ടു വിക്കറ്റ് നഷ്ടമായതു കൊണ്ടു ഒരല്പം സമാധാനത്തോടെയും ശാന്തതയോടെയും ബാറ്റ് വീശി കൊണ്ടിരുന്ന സഞ്ജു വിശ്വനാഥനു നേരെ ഹർദിക്ക് അപ്പൻ തന്റെ ട്രേഡ് മാർക്ക് ആയ കണ്ണ് തുറിപ്പിച്ചു നോക്കലും , ചൊറിയുന്ന വർത്തമാനം പറയലും , ബാറ്റർക്ക് നേരെ ത്രോ എറിയലും, സിംഗിൾ എടുക്കുമ്പോൾ കയ്യടിക്കലും തുടങ്ങിയ കലാപരിപാടികൾ പ്രയോഗിച്ച് അയാളെ തളർത്തുവാൻ ശ്രമിക്കുമ്പോൾ
” ക്യാപ്ടൻ എന്ന് വിളിച്ച നാവു കൊണ്ടു തന്നെ ചെറ്റേ എന്ന് വിളിക്കേണ്ടി വന്നതിൽ എനിക്ക് മനസ്ഥാപമുണ്ട് … താൻ ആരാടോ ഇവിടുത്തെ നാട്ടു രാജവോ തന്റെ ഈ കണ്ണ് തുറിക്കലും സ്ലഡ്ജിങ്ങും എല്ലാം ചിലവാകും ഇവിടുത്തെ പാവം പിള്ളേരുടെ അടുത്തു ഇതു ആള് വേറെയാ “
എന്നും പറഞ്ഞു അപ്പന്റെ തീ പാറുന്ന പന്തുകൾക്ക് നേരെ അയാളുടെ മുഖമടച്ചെന്നോണം കൊടുത്ത ബൗണ്ടറി കടന്നു പോയ ക്ലാസിക് കവർ ഡ്രൈവും, കട്ടും കൊണ്ടു ശിക്ഷിക്കുന്ന അയാൾ…!
തങ്ങളുടെ യജമാനൻ അപഹാസ്യൻ ആയി പോകുന്നത് കണ്ടു സഞ്ജു വിശ്വനെ ആക്രമിക്കാൻ ഓടിയടുത്ത അപ്പു അൽസരി ജോസഫ് അയാൾക്ക് നേരെ വീശിയെറിഞ്ഞ ഷോർട് ബോളിനെ ഞൊടിയിട കൊണ്ടു പിൻ കാലിൽ ശരീര ഭാരം ബാലൻസ് ചെയ്തു ഡീപ് സഖ്‌യർ ലെഗിന് മുകളിലൂടെ ഗാലറിയിൽ എത്തിച്ചു അൽസാരിക്കു തിരിച്ചടി കൊടുക്കുന്ന അയാൾ!!
കൂടെ “വാ വിട്ട വാക്കും കൈവിട്ട സ്റ്റിച് ബോളും തിരിച്ചെടുക്കാനാകില്ല സൂക്ഷിക്കണം ” എന്നൊരു ഉപദേശവും !!
തന്റെ വീട്ടു മുറ്റത്തിട്ട് തന്റെ പിള്ളേരെ അയാൾ തല്ലിച്ചതക്കുന്നത് ചങ്കിടിപ്പോടെ കണ്ടു നിന്ന അപ്പന് മുന്നിൽ ഒറ്റ വഴിയേ ഉണ്ടായിരുന്നുള്ളു കുളപ്പുള്ളി കളരിയിൽ പയറ്റി തെളിഞ്ഞ ഏറ്റവും കരുത്തനായ ചെങ്കലം റഷീദ് ഖാനെ ഇറക്കുക …!!
ദിവസങ്ങൾക്ക് മുൻപ് ഇതേ തറവാട്ടു മുറ്റത്ത് വച്ചു അടുപ്പിച്ചു മൂന്നു പേരുടെ വിക്കറ്റ് എടുത്ത ചോരകറ പുരണ്ട പന്തുമായി ചെങ്കലം റഷീദ് ഖാൻ ” പത്ത് ആള് കൂടുന്നതിനു നടുവിൽ കിട്ടണം നിന്നെ ” എന്നും പറഞ്ഞു ആർത്തു വിളിച്ചു കൊണ്ടു തിങ്ങി നിറഞ്ഞ ഗാലറിയേ നോക്കി “കയ്യടിക്കെടാ” എന്നും പറഞ്ഞു അയാളെ ആക്രമിക്കാനായി പാഞ്ഞടുക്കുകയാണ് …..
ഫുള്ളർ ലെംഗ്ത് ലെഗ് ബ്രേക്കും , ഷോർട്ടും ലെംഗ്തുമല്ലാത്ത ഗൂഗ്ലിയും, ഷോർട്ട് ലെഗ് ബ്രേക്കും തുടങ്ങി കുളപ്പുള്ളി കളരിയിൽ നിന്നും സ്വയാത്തമാക്കിയ അഭ്യാസ മുറകൾ എല്ലാം കണിമംഗലം വിശ്വനു നേരെ റഷീദ് പ്രയോഗിചപ്പോൾ
” പത്ത് പേരുടെ മുന്നിൽ കിട്ടിയാൽ നീ എന്നെ ഉലത്തുമോടാ “
എന്നും ചോദിച്ചു അയാളുടെ പന്തുകളെ കൈകരുത്തും നട്ടെല്ലിന്റെ ഉറപ്പും കൊണ്ടു തൂക്കിയടിച്ചു ഒന്നിനു പിറകെ മൂന്നെണ്ണം ഗാലറിയിൽ എത്തിച്ച അയാൾക്ക് മുന്നിൽ അടി പതറി പൊടി മണ്ണിൽ ചെങ്കലം റഷീദ് ഖാൻ ഊർദ്ധാശ്വാസം വലിച്ചു വീഴുമ്പോൾ ….
പകച്ചു നിൽക്കുന്ന ഹർദിക്ക് അപ്പന് നേരെ നോക്കി അയാൾ പറഞ്ഞ
” എന്റെ ഉള്ളിൽ ഞാൻ തന്നെ ചങ്ങലക്കിട്ടു സൂക്ഷിക്കുന്ന ഒരു മൃഗമുണ്ട് അതിനെ പുറത്തു ചാടിക്കരുത് അതു ആർക്കും നന്നാവില്ല ആർക്കും …. ഒരറ്റത്ത് നിന്നു പൊളിച്ചു തുടങ്ങിയാൽ മുന്നിൽ നിന്നും പിന്നിൽ നിന്നും ഒരു തുണയുടെ ആവശ്യം എനിക്ക് വേണ്ടി വരില്ല ആകാശത്തിന് കീഴിലെ ഏതും പിച്ചും ഏതു ഗ്രൗണ്ടും എനിക്ക് ഒരുപോലെയാണ്.
രാജസ്ഥാൻ കണിമംഗലം അനിയത്തി കാവിൽ കോടിയേറ്റ് സഞ്ജു വിശ്വനാഥൻ നടത്തിയിട്ടുണ്ടെൽ ഉല്സവവും വിശ്വാനാഥൻ നടത്തും “
എന്ന വാക്കുകൾ ഐ പിൽ 2023 ഇൽ കിരീടം മോഹിച്ചിറങ്ങുന്ന എല്ലാവർക്കുമുള്ള ഒരു താക്കീതാണ് …….
വിശ്വനാഥന്റെ പിറകിൽ കണിമംഗലം റോയൽസിനു വേണ്ടി കൊല്ലാനും ചാവാനും റെഡി ആയി ജോസ് നന്ദകുമാറും ….
ഹെറ്റ്മേയർ ബാപ്പൂട്ടി യും
ഗോവിന്ദൻ അശ്വിൻ കുട്ടിയും ….
മംഗലം പടിക്കലും
ജയ്സ്വാൾ സോമൻ പിള്ളയും
എല്ലാം അണി നിരക്കുമ്പോൾ എതിരാളികൾ ഒന്ന് വിയർക്കും ……
ഇടറാത്ത കാൽ ചുവടുകളുമായി ഈ 22 വാര മണ്ണിലേക്ക് അവൻ നടന്നടുത്തത് വെറുതെയല്ല….
അവനു ഒരു ലക്ഷ്യമുണ്ട്……
15 വർഷങ്ങളായി മുടങ്ങി കിടക്കുന്ന രാജസ്ഥാൻ കണിമംഗലം റോയൽസ് കാവിലെ തിരുവുത്സവം……. ❤️❤️