ക്ഷേത്രത്തിന്റെ സ്കൂൾ നവീകരണത്തിൽ പങ്കാളിയായി പള്ളി : മത മൈത്രിയുടെ മാതൃകയായി വളഞ്ഞവട്ടം പള്ളി

തിരുവല്ല : ശതാബ്ദി ആഘോഷിക്കുന്ന വളഞ്ഞവട്ടം സെന്റ് ജോർജ് ഓർത്തഡോക്സ് പള്ളി തിരു ആലംതുരുത്തി ദേവസ്വം വക വളഞ്ഞവട്ടം കെ വി യു പി സ്കൂളിന്റെ വികസനത്തിൽ പങ്കാളിയാകുന്നു. സ്കൂൾ വികസന സമിതിയു ടെ നേതൃത്വത്തിൽ നടന്ന യോഗം സെന്റ്. ജോർജ് ഇടവക വികാരി ഫാ. ജോമോൻ ആന്റണി ഉദ്ഘാടനം ചെയ്തു. ഇടവകയു ടെ ഫണ്ട് വികാരി കൈമാറി.
കെ വി യുപിഎസ് വികസന സമിതി പ്രസിഡന്റ് റെജി ഏബ്രഹാം അധ്യക്ഷത വഹിച്ചു.

Advertisements

സ്കൂൾ മാനേജർ സി പി
മുരളീധരൻ പിള്ള, ഹെഡ്മിസ്ട്രസ് ആശ ഹരീന്ദ്രൻ, വി സി കോശി, വി ഐ ടോം, അനി പി ബിജു, സുരേഷ്കുമാർ, കൃഷ്ണകുമാർ എന്നിവർ പ്രസംഗിച്ചു. പൂർവ്വ വിദ്യാർഥികൾ ചടങ്ങിന് നേതൃത്വം നൽകി. സ്കൂളും ശതാബ്ദിയിലേക്ക് പ്രവേശിക്കുകയാണ്.

Hot Topics

Related Articles