തിരുവനന്തപുരം: വെള്ളനാട്ട് കാടിറങ്ങിയെത്തി കിണറ്റിൽ വീണ കരടി വെള്ളത്തിൽ മുങ്ങിപ്പോയി. മയക്കുവെടി വച്ചതിനെ തുടർന്ന് മയങ്ങിയ കരടിയാണ് വെള്ളത്തിലേയ്ക്കു മുങ്ങിപ്പോയിരിക്കുന്നത്. നാലു മീറ്ററോളം ആഴത്തിലേയ്ക്കു താഴ്ന്നു പോയ കരടിയെ രക്ഷിക്കാൻ ശ്രമം തുടരുകയാണ്. വനം വകുപ്പിന്റെ ദ്രുത കർമ്മ സേനാംഗങ്ങൾ കിണറ്റിൽ ഇറങ്ങി രക്ഷാപ്രവർത്തനം നടത്തുകയാണ്.
ഇന്നലെയാണ് കാടിറങ്ങിയെത്തിയ കരടി കിണറ്റിൽ വീണത്. തുടർന്ന് രാവിലെ എത്തിയ വനം വകുപ്പ് ഉദ്യോഗസ്ഥ സംഘം രക്ഷാപ്രവർത്തനം നടത്തുകയായിരുന്നു. തുടർന്നു, കരടിയെ വലയിട്ട് കിണറ്റിൽ നിന്നും പുറത്തെടുക്കാൻ ശ്രമം ആരംഭിച്ചു. ഇതിനായി കിണറ്റിൽ വലയിട്ട് കരടിയെ താഴെ താങ്ങി നിർത്തി. എന്നാൽ, പിന്നീട് കരടി വെള്ളത്തിന് അടിയിലേയ്ക്കു ആഴ്ന്നു പോകുകയായിരുന്നു.
നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube
തുടർന്നു, വനം വകുപ്പിലെ റസ്ക്യൂ സംഘം രക്ഷാപ്രവർത്തം ആരംഭിച്ചു. എന്നാൽ, കഴിഞ്ഞ 20 മിനിറ്റായിട്ടും കരടിയെ കരയിലേയ്ക്കു എത്തിക്കാൻ സാധിച്ചിട്ടില്ല. കരടി വെള്ളത്തിന് അടിയിലേയ്ക്കു മുങ്ങിപ്പോയ സാഹചര്യത്തിൽ കരടിയുടെ ജീവനെ സംബന്ധിച്ചും ആശങ്ക ഉയരുന്നു.