സമൂഹത്തിൽ സ്ത്രീകൾക്കെതിരെ നടന്നുകൊണ്ടിരിക്കുന്ന അനീതിക്കെതിരായി കോൺഗ്രസ്

കോഴഞ്ചേരി: സമൂഹത്തിൽ സ്ത്രീകൾക്കെതിരെ നടന്നു കൊണ്ടിരിക്കുന്ന അനീതിക്കെതിരായി
സംസ്ഥാനത്തുടനീളം
കോൺഗ്രസ്‌, യൂത്ത് കോൺഗ്രസ്‌, കെ എസ് യു നടത്തിവരുന്ന പ്രതിഷേധങ്ങളിൽ ഐക്യദാർഢ്യം പ്രഖ്യാപിച്ചു.
കെ എസ് യു മല്ലപ്പുഴശ്ശേരി മണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തിൽ പഞ്ചായത്തു ഓഫീസിനു മുൻപിൽ കെ എസ് യു മണ്ഡലം പ്രസിഡന്റിന്റെ അധ്യക്ഷതയിൽ
കൈ തിരിനാളം തെളിയിച്ചുകൊണ്ട് ഐക്യദാർഢ്യ യോഗം നടത്തി.
മല്ലപ്പുഴശ്ശേരി പഞ്ചായത്ത് മെമ്പറും പത്തനംതിട്ട ബ്ലോക്ക് കോൺഗ്രസ്‌ സെക്രട്ടറിയുമായ ഷിബു കാഞ്ഞിക്കൽ ഉദ്ഘാടനം ചെയ്തു. കെ എസ് യു നിയോജക മണ്ഡലം പ്രസിഡന്റ്‌ നേജോ മെഴുവേലി, കെ എസ് യു ജില്ലാ കൺവീനർ ജോമി വർഗീസ്, യൂത്ത് കോൺഗ്രസ്‌ നിയോജക മണ്ഡലം വൈസ് പ്രസിഡന്റ്‌ റെന്നി രാജു യൂത്ത് കോൺഗ്രസ്‌ മണ്ഡലം പ്രസിഡന്റ്‌ ജിതിൻ രാജ്, മണ്ഡലം വൈസ് പ്രസിഡന്റ്‌ ടെറിൻ ജോർജ് എന്നിവർ ആശംസ പ്രസംഗം നടത്തി. കെ എസ് യു വൈസ് പ്രസിഡന്റ്‌ ഷിലിൻ കർത്തവ്യം നന്ദി അറിയിച്ചു. യൂത്ത് കോൺഗ്രസ്‌ മണ്ഡലം വൈസ് പ്രസിഡന്റ്‌ ലിനു മാത്യു കെ എസ് യു മണ്ഡലം സെക്രട്ടറി ആഷ്‌ലിൻ, ജിജോ നെല്ലിക്കാല, സുജ കർത്തവ്യം, ജീസൺ ജോയ്, ഫെബി, ഫെന്നി എന്നിവരും പങ്കെടുത്തു.

Advertisements

Hot Topics

Related Articles