വെള്ളയിട്ട കുഴിമാടങ്ങൾ വിവരാവകാശത്തെ വിൽക്കുന്നു; വിവരാവകാശത്തിന്റെ പേരിൽ കോട്ടയത്ത് നടക്കുന്നത് വിരട്ടും വിലപേശലും; കോട്ടയത്തിന്റെ ശ്വാസമായ സ്ഥാപനത്തിനെ വൈദ്യുതി കുടിശികയുടെ പേരിൽ വിവരാവകാശത്തിൽ കുടുക്കി പരസ്യം വാങ്ങിയത് ഓൺലൈൻ മാധ്യമ മാന്യൻ; വിവരാവകാശത്തിന്റെ മറവിലെ തട്ടിപ്പുകൾ പി.പി പ്രബലൻ തുറന്നെഴുതുന്നു

പി.പി പ്രബലൻ

Advertisements

കോട്ടയം: രാജ്യത്ത് ഏറ്റവുമധികം വിപ്ലവകരമായ തീരുമാനമായി സാധാരണക്കാരായ ജനങ്ങൾ കണ്ടും, ഏറ്റെടുത്തതുമായ ഒരു നിയമമായിരുന്നു വിവരാവകാശ നിയമം. ഈ നിയമം പക്ഷേ നടപ്പിലായി വർഷങ്ങൾക്ക് ശേഷം വ്യാപകമായി ദുരുപയോഗം ചെയ്യപ്പെടുകയാണ്. ഇതിന്റെ ഉത്തമ ഉദാഹരണമായി കോട്ടയം നഗരം തന്നെ മാറിയിരിക്കുകയാണ്. കോട്ടയം നഗരത്തിൽ വ്യാപകമായി വിവരാവകാശ നിയമത്തിന്റെ ദുരുപയോഗം നടക്കുന്നതായി ഇതിനോടകം തന്നെ വ്യക്തമായിട്ടുണ്ട്. വിവരാവകാശ നിയമം ദുരുപയോഗം ചെയ്യുന്നതിൽ മുന്നിൽ നിൽക്കുന്നത് തരികിടയുമായി മാധ്യമപ്രവർത്തനം എന്താണ് എന്നറിയാത്ത തട്ടിപ്പ് തരികിടെ മഞ്ഞ ഓൺലൈൻ മാധ്യമങ്ങളാണ്.


നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube

വെള്ളയും വെള്ളയുമിട്ട് വഴിയിലിറങ്ങി നാട്ടുകാരോട് വിരട്ടലും വിലപേശലും നടത്തുന്ന ഈ മാധ്യമ ഭീകരന്മാരുടെ ഏറ്റവും വലിയ ആയുധം തന്നെ വിവരാവകാശ നിയമമാണ്. വെള്ളയിട്ട് മാന്യതയുടെ മുഖപടമായി നാടിന്റെ സ്പന്ദനം നിയന്ത്രിക്കുന്നത് താനാണെന്നവകാശപ്പെട്ട്, എല്ലാവരെയും വിരട്ടി വരച്ചവരയിൽ നിർത്തുമെന്നവകാശപ്പെട്ടാണ് ഇത്തരം ദുഷ്ടജന്തുക്കൾ പലപ്പോഴും രംഗത്ത് എത്തുന്നത്. തങ്ങളാണ് സമൂഹത്തെ നേർവഴിയിൽ നയിക്കാൻ നിയോഗിക്കപ്പെട്ടിരക്കുന്നവരെന്ന് ആളുകളെ തെറ്റിധരിപ്പിക്കുന്ന ഇത്തരം നികൃഷ്ടജീവികൾ അക്ഷരാർത്ഥത്തിൽ നടത്തുന്നത് അക്ഷര വ്യഭിചാരം തന്നെയാണ്.

കോട്ടയം നഗരത്തിന്റെ ശ്വാസമായ വാണിജ്യ സ്ഥാപനത്തിനു നേരെയാണ് മൂന്നു നാലു വർഷം മുൻപ് വിവരാവകാശത്തിന്റെ വിരട്ട് നേരിടേണ്ടി വന്നത്. ഈ സ്ഥാപനത്തിന്റേതടക്കം സംസ്ഥാനത്തെ നൂറുകണക്കിന് വ്യവസായ സ്ഥാപനങ്ങളുടെ വൈദ്യുതി കുടുശിക അടങ്ങുന്ന പട്ടിക കോട്ടയത്തെ ഒരു മാന്യൻ വിവരാവകാശ നിയമപ്രകാരം അപേക്ഷ നൽകി സ്വന്തമാക്കി. ഈ അപേക്ഷയിൽ ഏതാണ്ട് ഇരുനൂറോളം വൻകിട സ്ഥാപനങ്ങളുടെ പട്ടികയും ടിയാന്റെ കൈവശമുണ്ടായിരുന്നു. വിരട്ടലും വിലപേശലും തന്റെ തൊഴിലാക്കി മാറ്റുക എന്ന ലക്ഷ്യത്തോടെ ഈ മാന്യൻ ഈ ഇരുനൂറോളം സ്ഥാപനങ്ങളെയും കുത്തിയിരുന്ന് ഫോൺ ചെയ്തു തുടങ്ങി.

ഈ കെണിയിൽ കുടുങ്ങിയതാകട്ടെ കോട്ടയത്തെ ഒരു പാവം വാണിജ്യ സ്ഥാപനവും. മറ്റെല്ലാവരും ചവിട്ടിപ്പുറത്താക്കിയ വെള്ളക്കുപ്പായക്കാരനായ മാന്യൻ , പാവം വ്യവസായിയെ വിരട്ടി തഞ്ചത്തിലാക്കി കാര്യം സ്വന്തമാക്കി. മാസം നിശ്ചിത തുക ഇദ്ദേഹം സ്വന്തം അക്കൗണ്ടിലേയ്ക്കു വാങ്ങിയെടുക്കുകയും ചെയ്തു. വിവരാവകാശത്തെ വിരട്ടിനുള്ള ആയുധമാക്കുന്ന ഇത്തരം മാന്യ കാണ്ടാമൃഗങ്ങൾ അക്ഷരാർത്ഥത്തിൽ വിവരാവകാശ നിയമത്തിന്റെ കടയ്ക്കൽ തന്നെ കത്തി വയ്ക്കുകയാണ്. ഇത്തരം സാമൂഹിക വിരുദ്ധ നികൃഷ്ട ജന്മങ്ങളാണ് സാധാരണക്കാർക്ക് ലഭിക്കേണ്ട അനൂകൂല്യങ്ങളെല്ലാം തട്ടിത്തെറുപ്പിച്ച് തടിച്ചു കൊഴുക്കുന്നത്.
നാളെ – വിവരാവകാശ വിരട്ടിന് വിജിലൻസും ആയുധമാകുമ്പോൾ..!

Hot Topics

Related Articles

Ads Blocker Image Powered by Code Help Pro

Ads Blocker Detected!!!

We have detected that you are using extensions to block ads. Please support us by disabling these ads blocker.