കോട്ടയം :അക്ഷയ തൃതീയയ്ക്കായി ഒരുങ്ങിയിരിക്കുകയാണ് നമ്മള്‍ എല്ലാവരും. വൈശാഖ മാസത്തിലെ ശുക്ല പക്ഷത്തിന്റെ മൂന്നാം തിഥിയിലാണ് അക്ഷയ തൃതീയ ആഘോഷിച്ച് വരുന്നത്. മഹാവിഷ്ണു ഭൂമിയില്‍ മനുഷ്യരൂപം സ്വീകരിച്ച ദിവസമാണ് അത് എന്നാണ് ഹൈന്ദവ ആചാര പ്രകാരമുള്ള വിശ്വാസം. അതിനാല്‍ തന്നെ അക്ഷയ തൃതീയ നാളില്‍ ചെയ്യുന്ന സദ്കര്‍മ്മങ്ങളുടെ ഫലം ഒരിക്കലും ക്ഷയിക്കില്ല എന്നാണ് വിശ്വാസം.
ഇതോടൊപ്പം പുതിയ കാര്യങ്ങള്‍ ആരംഭിക്കുന്നതിനും പുതിയ നിക്ഷേപങ്ങള്‍ നടത്തുന്നതിനും എല്ലാം അക്ഷയ തൃതീയ ദിനം ഗുണകരമാണ്. ഇന്നേ ദിവസം സ്വര്‍ണ്ണം വാങ്ങുന്നതും ഐശ്വര്യമായാണ് കണക്കാക്കുന്നത്. അതിനാല്‍ തന്നെ സ്വര്‍ണം വാങ്ങാന്‍ ഇന്ന് (ഏപ്രില്‍ 22) ജ്വല്ലറികളില്‍ വലിയ തിരക്കായിരിക്കും എന്ന് ഉറപ്പാണ്. എന്നാല്‍ അക്ഷയ തൃതീയ ദിനത്തില്‍ ചെയ്യേണ്ടതും ചെയ്യരുതാത്തുമായ ചില കാര്യങ്ങള്‍ ഉണ്ട്. അവ എന്തൊക്കെയാണ് എന്ന് നോക്കാം.
നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube
നേരത്തെ പറഞ്ഞത് പോലെ അടുത്ത കാലത്തായി അക്ഷയ തൃതീയ ദിനത്തില്‍ ഭൂരിഭാഗം പേരും ചെയ്യുന്നത് സ്വര്‍ണം വാങ്ങിക്കുക എന്നുള്ളതാണ്. അക്ഷയ തൃതീയ ദിവസം സ്വര്‍ണം വാങ്ങുന്നത് വഴി സമ്പത്തും ഐശ്വര്യവും വര്‍ധിക്കും എന്നാണ് വിശ്വാസം. ഇതോടൊപ്പം തന്നെ പുതിയ ബിസിനസ്, വാഹനം എന്നിവ വാങ്ങുന്നതിനും അക്ഷയ തൃതീയ ദിനം ഏറെ ശുഭകരമാണ്.
പുതിയ വീട്, വസ്തു സംബന്ധമായ ഇടപാടുകള്‍ക്ക് ഏറെ അനുയോജ്യമാണ് അക്ഷയ തൃതീയ ദിനം. ഇതോടൊപ്പം തന്നെ വിഷ്ണു ക്ഷേത്രത്തില്‍ ആഗ്രഹസിദ്ധിക്കായി നടത്തുന്ന പൂജകള്‍ പെട്ടെന്ന് ഫലം കാണും എന്നും വിശ്വസിക്കുന്നു. അക്ഷയ തൃതീയ ദിനത്തില്‍ ജീവകാരുണ്യപ്രവര്‍ത്തനവും ദാനകര്‍മ്മങ്ങളും നടത്തുന്നത് ശുഭകരമാണ്. ഭഗവാന് നിവേദ്യം അര്‍പ്പിക്കുന്നതും ശുഭമായി കണക്കാക്കി വരുന്നു.
ഐശ്വര്യം പടികടന്നെത്തുന്ന ദിനമാണ് അക്ഷയ തൃതീയ എന്ന് പറഞ്ഞല്ലോ. എന്നാല്‍ ചില കാര്യങ്ങള്‍ നമ്മള്‍ ഈ ദിനത്തില്‍ ചെയ്താല്‍ വിപരീത ഫലമായിരിക്കും സമ്മാനിക്കുക. അതില്‍ പ്രധാനമാണ് വീട്ടിലെ ഒരു മുറിയും വെൡച്ചമില്ലാതെ കിടക്കാന്‍ പാടില്ല എന്നുള്ളത്. ജനലുകള്‍ തുറന്നിട്ടും വിളക്ക് കൊളുത്തിയും വീട്ടിലെ ഇരുട്ടിനെ ഈ ദിവസം അകറ്റി നിര്‍ത്താന്‍ പ്രത്യേകം ശ്രദ്ധിക്കണം.