നായാട്ടിനിടെ അബദ്ധത്തിൽ വെടിയേറ്റു ; കണ്ണൂരില്‍ റിസോർട്ട് ഉടമ മരിച്ചു ;പയ്യാവൂർ പൊലീസെത്തി മേൽനടപടി സ്വീകരിച്ചു

കണ്ണൂർ:കണ്ണൂർ കാഞ്ഞിരകൊല്ലിയിൽ നായാട്ടിനിടെ റിസോർട്ട് ഉടമ മരിച്ചു. ഏലപ്പാറ സ്വദേശി പരിത്തനാൽ ബെന്നിയാണ് മരിച്ചത്. നായാട്ടിനിടെ അബദ്ധത്തിൽ വെടിയേൽക്കുകയായിരുന്നു. ഇന്നലെ രാത്രിയോടെയാണ് സംഭവം.

Advertisements

ബെന്നിയുടെ കയ്യിൽ നിന്നാണ് അബദ്ധത്തിൽ വെടിപൊട്ടിയതെന്ന് സുഹൃത്തുക്കൾ പൊലീസിന് മൊഴി നൽകി. പയ്യാവൂർ പൊലീസെത്തി സ്ഥലത്ത് പരിശോധന തുടരുകയാണ്. വ്യാപകമായി കാട്ടുപന്നിയുടെ ശല്യമുള്ള പ്രദേശമാണിത്.


നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube

കൃഷി നശിപ്പിക്കുന്ന കാട്ടുപന്നികളെ വെടിവെക്കാൻ അനുമതി കിട്ടിയതോടെ നായാട്ടടക്കമുള്ള കാര്യങ്ങൾ ഇവിടെ നടക്കാറുണ്ട്. അത്തരത്തിൽ നായാട്ടിന് ഇറങ്ങിയപ്പോഴാണ് സംഭവം.

ഒപ്പമുണ്ടായിരുന്ന സുഹൃത്തുകളുടെയടക്കം വിശദമായ മൊഴി രേഖപ്പെടുത്തിയ ശേഷം തുടർ നടപടി സ്വീകരിക്കുമെന്ന് പൊലീസ് അറിയിച്ചു. പോസ്റ്റ്‌മോർട്ടത്തിനായി മൃതദേഹം താലൂക്ക് ആശുപത്രിയിലേക്ക് മാറ്റി.

Hot Topics

Related Articles